പ്ലാസ്റ്റിക് എന്നും വീടുകൾക്കും പരിസ്ഥിതിക്കും വളരെ ദോഷം ചെയ്യുന്ന ഒന്ന് തന്നെയാണ്. ആവശ്യം കഴിഞ്ഞ് പറമ്പുകളിലും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് എങ്ങനെ പൂന്തോട്ട പരിപാലനം അടക്ക മുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാമെ ന്നാണ് ഇന്ന് നോക്കുന്നത്. വളരെ വ്യത്യസ്തമായ 15 രീതികളിലൂടെ ബോട്ടിലുകൾ നമുക്ക്
ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. അതിൽ ആദ്യം തന്നെ പറയേണ്ടത് വാട്ടർ ക്യാൻ ഉണ്ടാക്കുന്നതാണ്. സാധാരണ ഗതിയിൽ ചെടികൾ നനക്കുന്നതിനുള്ള വാട്ടർ ക്യാൻ നമ്മൾ കടയിൽ നിന്ന് വാങ്ങുകയാണെങ്കിൽ കുറഞ്ഞത് ഇരുന്നൂറ് മുതൽ 300 രൂപ വരെ വില വരാം. എന്നാൽ പിടിയുള്ള ഒരു ബോട്ടിൽ നമുക്ക് ഇതിനായി കിട്ടുകയാണെങ്കിൽ നിഷ്പ്രയാസം തന്നെ വാട്ടർ ക്യാൻ നിർമ്മിച്ച്
എടുക്കാവു ന്നതാണ്. ഓയിൽ കുപ്പി, വാഷിങ്മെഷീനിലും മറ്റും ഉപയോഗിക്കുന്ന ഡിറ്റർജേന്റ് ബോട്ടിൽ എന്നിവ ഇതിനായി ഉപയോഗിക്കാ വുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഉള്ള ഒരു ദ്വാരം ഉള്ള മൂടി വച്ചശേഷം ഒരു ദ്വാരം വീഡിയോയിൽ കാണുന്ന പോലെ പിടിയിൽ ഇട്ട് കൊടുക്കാം.ഇത് ചെടികൾക്ക് വെള്ളം ഒഴിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. രണ്ടാമതായി ഉള്ള
മാർഗം എന്ന് പറയുന്നത് പഴങ്ങളും മറ്റും മരത്തിൽ നിന്ന് പറിച്ചെടുക്കാൻ ഉള്ള പ്ലക്കർ ആയി പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കാം എന്നതാണ്. അതിനായി കുപ്പിയുടെ ചുവടു ഭാഗത്തായി വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ദ്വാരമുണ്ടാക്കി എടുക്കാവുന്നതാണ്. ബാക്കി ഐഡിയകളെ പറ്റി കാണുവാനും വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. 15 Useful Plastic Bottle Gardening Ideas.. Video Credits : Novel Garden