ചട്ടി നിറയെ ചെടി വേണോ.? മഴക്കാലം അനുകൂലം.. കരിയില കമ്പോസ്റ്റും ചട്ടി നിറയെ ചെടിയും കിട്ടാൻ.!! | Aglaonema Plant Care
Aglaonema Plant Care Malayalam : ചെടികളുടെ വളർച്ചയ്ക്ക് ആയി നാം നിർബന്ധമായും കൊടുക്കേണ്ട ഒരു വളമാണ് കരിയില കമ്പോസ്റ്റ്. അഞ്ചു മിനിറ്റ് കൊണ്ട് എങ്ങനെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികൾ കുറച്ച് മാസത്തോളം നമ്മുടെ വീടുകളിൽ സൂക്ഷിച്ചു അതിനു ശേഷം മൂന്നാല് മാസം കഴിയുമ്പോൾ
കുറച്ചു കൂടി വലിയ പോട്ടിലേക്ക് മാറ്റി കൊടുക്കേണ്ടതാണ്. അഗ്ലോണിമ മാസ് പോലുള്ള ചെടികളുടെ വേരുകൾ വളരെ വണ്ണം കൂടുതൽ ഉള്ളതിനാലും പെട്ടെന്നു തന്നെ ആഴത്തിലേക്ക് ഇറങ്ങി പോകുന്നതിനാലും വേര് എത്ര നന്നായി വളരുന്നു അതിനു അനുസരിച്ചിരിക്കും പ്ലാന്റ് മുകളിലേക്ക് ഉള്ള വളർച്ച. ഈ ഒരു വളം കൊടുക്കുകയാണെങ്കിൽ നല്ല തിളക്കമുള്ള ഇലയും

വലിയ ഇലയും കൂടാതെ നല്ലൊരു പ്രസരിപ്പും ലഭിക്കുന്നതായിരിക്കും. നമ്മുടെ വീടു പറമ്പുകളിലും മരത്തിന് ചുവടുകളിലുമായി കരിയില ഉണ്ടായിരിക്കും. ഇങ്ങനെ കിടക്കുന്ന ഉണങ്ങിയ ഏത് ഇലയും കരിയില കമ്പോസ്റ്റ് ആക്കാനായി എടുക്കാവുന്നതാണ്. ഇവ ചാക്കിലോ പ്ലാസ്റ്റിക് കവറുകളിലോ കെട്ടി മാറ്റി വയ്ക്കുകയാണെങ്കിൽ പെട്ടെന്നു തന്നെ പൊടിയായി ലഭിക്കുന്നതാണ്.
ശേഷം ഇവ ചെടികളുടെ ചുവട്ടിൽ ആയിട്ട് കൊടുക്കാവുന്നതാണ്. കരിയില കമ്പോസ്റ്റ് ഇട്ടുകൊടുക്കുന്നത് മുമ്പായി ഇൻഡോർ പ്ലാന്റ്കളിൽ മഴ വെള്ളം കിട്ടാത്തതിനാൽ ഇടയ്ക്കിടയ്ക്ക് എടുത്ത് വെളിയിൽ മഴവെള്ളം ലഭിക്കുന്നതിനായി വയ്ക്കേണ്ടതാണ്. എന്നാൽ കൂടുതലായി വെള്ളം ലഭിക്കുകയാണെങ്കിൽ ഇവയുടെ വേര് അഴുകി പോകാനും സാധ്യതയുണ്ട്. Video Credit : INDOOR PLANT TIPS