വീട്ടിൽ AC ഉപയോഗിക്കുന്നുണ്ടോ? കറന്റ്‌ ബില്ല് കൂടുതലാണോ? AC ഉപയോഗിക്കുന്നവർ ഈ തെറ്റുകൾ നിർബന്ധമായും ഒഴിവാക്കുക കറൻ്റ് ബില്ല് കുറയ്ക്കാം!! | Air Conditioner Power Saving Tips

Air Conditioner Power Saving Tips : ഇതെന്താ ഇത്രയുമധികം കറന്റ്‌ ബില്ല്? ചൂടാണെങ്കിൽ സഹിക്കാൻ വയ്യ! എ സി നിങ്ങളുടെ പോക്കറ്റ് കീറുന്നുണ്ടോ? എങ്കിൽ പരിഹാരമുണ്ട്. കടുത്ത ചൂടിൽ എ സി ഇല്ലാതെ പറ്റുന്നില്ല അല്ലേ? എന്നാൽ കറന്റ് ബില്ല് അതിനേക്കാൾ സഹിക്കാൻ കഴിയാത്തതാണ്. എന്നാൽ എന്തു കൊണ്ടാണ് കറന്റ്‌ ബില്ല് ഇത്രയധികം കൂടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള പരിഹാരമാണോ നിങ്ങൾ തിരയുന്നത്. എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എ സി ഓടുന്നത് മൂലമുള്ള കറന്റ് ബില്ല് കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം റൂമിലേക്ക് ഒഴുകുന്ന ചൂടിന്റെ അളവ് കുറക്കുക അഥവാ റൂമിന്റെ ഹീറ്റ് ലോഡ് കുറക്കുക എന്നതാണ്.

ഇതിന് രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് വീടിന്റെ കൺസ്ട്രക്ഷൻ സമയത്ത് തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ചൂടിന്റെ ഒഴുക്കിനെ തടയുന്ന പ്രോപ്പർ ഇൻസുലേഷൻ പ്രോപ്പർട്ടീസ് ഉള്ള ഒരുപാട് കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ഇന്ന് ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് വഴി ഹീറ്റ് ലോഡ് നിയന്ത്രിക്കാൻ കഴിയും. പകൽ സമയത്ത് എ സി ഉപയോഗിക്കുന്ന റൂമുകൾ ആണെങ്കിൽ റൂമിന്റെ പുറം ചുമരിൽ വെയിലടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതുപോലെ സൂര്യപ്രകാശം നേരിട്ട് മുറിക്കുള്ളിൽ എത്താത്ത തരത്തിൽ ബ്ലൈൻഡ്‌സ് ഉപയോഗിക്കുന്നത് പരിഗണിക്കണം. കണ്ടക്ഷൻ വഴിയുള്ള ചൂടിന്റെ ഒഴുക്ക് എപ്പോഴും ടെമ്പറേച്ചർ വ്യത്യാസം അനുസരിച്ചിരിക്കും.

Top Benefits of Air Conditioner Power Saving Tips

  1. Reduces Electricity Usage – Helps lower overall power consumption at home.
  2. Improves Cooling Efficiency – Maintains better airflow and consistent temperature.
  3. Extends AC Lifespan – Proper usage supports long-term performance of the unit.
  4. Saves Monthly Costs – Helps reduce electricity bills with better usage habits.
  5. Supports Comfortable Living – Keeps rooms cool without unnecessary energy waste.

ഉദാഹരണത്തിന്, റൂമിന്റെ അകത്ത് 26 ഡിഗ്രിയും, റൂമിന് പുറത്ത് 30 ഡിഗ്രിയും ആണെങ്കിൽ ടെമ്പറേച്ചർ വ്യത്യാസം നാല് ഡിഗ്രിയാണ്. അപ്പോൾ റൂമിനകത്തേക്കുള്ള ചൂടിന്റെ ഒഴുക്ക് കുറവായിരിക്കും. എന്നാൽ റൂമിന് അകത്ത് 22 ഡിഗ്രിയും, റൂമിന് പുറത്ത് 30 ഡിഗ്രിയും ആണെങ്കിൽ ടെമ്പറേച്ചർ വ്യത്യാസം 8 ഡിഗ്രി ആയിരിക്കും. ഈ അവസ്ഥയിൽ നേരത്തെ ഒഴുകിയതിന്റെ ഇരട്ടി ചൂടി റൂമിലേക്ക് ഒഴുകുന്നുണ്ട്. അതു മുഴുവനും പുറന്തള്ളാൻ എ സി ഒരുപാട് പണിയെടുക്കേണ്ടി വരും. സ്വാഭാവികമായും കറന്റ്‌ ബില്ല് കൂടുകയും ചെയ്യും. 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാണ് റൂമിനകത്ത് കംഫേർട്ട് ടെമ്പറേച്ചർ ആയി പൊതുവേ കണക്കാക്കപ്പെടുന്നത്.

എസിയുടെ ടെമ്പറേച്ചർ സെറ്റിംഗ് അതിനനുസരിച്ച് ക്രമീകരിക്കുന്നത് വഴി ഒരു പരിധിവരെ എ സി യുടെ വൈദ്യുതി ഉപയോഗം കുറക്കാൻ കഴിയും. പുറത്തുനിന്നുള്ള ചൂടു കാറ്റ് റൂമിന് അകത്തേക്ക് കടക്കുന്നതും ശ്രദ്ധിക്കണം. ഇതിന് ടെമ്പറേച്ചറും, ഹ്യൂമിഡിറ്റിയും കൂടുതലായിരിക്കും. അതിനാൽ എസി ഉള്ള മുറികളിൽ ചെറിയ എയർ ഹോളുകൾ അത്യാവശ്യമാണ്. AC ഉപയോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല പോലെ കറൻറ് ബില്ല് കുറയുന്നതാണ്. Credit : Science 4 Mass

ACAC TipsAir ConditionerPower SavingPower Saving TipsTips and Tricks