അനിരുദ്ധന്റെ ലക്ഷ്യമെന്ത്.. കുടുംബവിളക്കിൽ വൻ ട്വിസ്റ്റ്.. അല്ല ട്വിസ്റ്റോട് ട്വിസ്റ്റ്.. പക്ഷേ സുമിത്രയെ കാത്തിരിക്കുന്ന ആ വാർത്ത നിങ്ങളെയും കരയിക്കും.. | kudumbavilakku Today Episode Live

പ്രേക്ഷപ്രീതി നേടി മുന്നേറുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ ജന്മ ദിനമാണ് സീരിയലിലെ പുതിയ വിശേഷം. ബെർത്ഡേയ് ആഘോഷങ്ങളെ കാണിച്ചുകൊണ്ടുള്ള പ്രൊമോ വീഡിയോ ചാനൽ പുറത്തുവിട്ടു കഴിഞ്ഞു. ജന്മദിനത്തിന് സുമിത്രക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം മകൻ അനിരുദ്ദിന്റെ മനം മാറ്റമാണെന്ന് പ്രൊമോയിലൂടെ മനസിലാക്കാം. എന്നാൽ ശ്രീനിലയത്തിൽ ജന്മദിനാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ വീടും നാടും വിട്ട് സ്വയമെടുത്ത എന്തോ ഒരു കടുത്ത

തീരുമാനവുമായി പടിയിറങ്ങുന്ന അനിരുദ്ധിനെയും പ്രൊമോ വീഡിയോയിൽ കാണാം. നേരത്തെ ഡോക്ടർ ഇന്ദ്രജക്കും വേദികക്കുമെല്ലാം ഒപ്പം നിന്ന് സുമിത്രയെ തള്ളിപ്പറഞ്ഞ മകനാണ് അനിരുദ്ധ്. പുതിയ പ്രൊമോ പുറത്തായത്തോടെ അനിരുദ്ധ് അവിവേക മൊന്നും കാണിച്ചേക്കല്ലേ എന്നതാണ് പ്രേക്ഷകർക്ക്‌ പറയാനുള്ളത്. അതേ സമയം സുമിത്രയുടെ ബെർത്ഡേ ആഘോഷങ്ങൾക്ക് പങ്കെടുക്കുന്നതിൽ നിന്നും സിദ്ധാർതിനെ വിലക്കുകയാണ് വേദിക. സുമിത്രക്ക് വേണ്ടി സിദ്ദു വാങ്ങിയ സമ്മാനവും

തട്ടിപ്പറിച്ചെടുക്കാൻ ശ്രമിക്കുകയാണ് വേദിക. എന്താണെങ്കിലും പരമ്പരയുടെ ഓരോ എപ്പിസോഡും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്. വേദികയുടെ കുതന്ത്രങ്ങൾക്ക്‌ ശക്തമായ തിരിച്ചടി കിട്ടണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. സ്വയം തലക്കടിച്ച് മുറിവുണ്ടാക്കി ആ കുറ്റം സുമിത്രയിൽ ചാരുകയായിരുന്നു വേദിക. പ്രേക്ഷകരുടെ ഏക ആശ്വാസം സിദ്ധാർഥ് സുമിത്രക്കൊപ്പം ചേർന്നതാണ്. സിദ്ധാർത്തിന്റെയും അനിരുദ്ധിന്റെയും മാനസാന്തരം പരമ്പരക്ക് ഗുണം ചെയ്യുമെന്നാണ് വിമർശകരും

സമ്മതിക്കുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സുമിത്ര എന്ന കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ സുമിത്രയുടെ ശബ്ദം മാറ്റിയത് പ്രേക്ഷകർ പരാതി യായി പറഞ്ഞിരുന്നു. ഡബ്ബിങ് ആർട്ടിസ്റ് ദേവി എവിടെപ്പോയി എന്നാണ് പലരും ചോദിച്ചിരുന്നത്. കെ കെ മേനോൻ സിദ്ധാർഥ് എന്ന കഥാപാത്രമായി വേഷമിടുന്നു. ആനന്ദ് നാരായൺ , നൂബിൻ, ആതിര മാധവ്, ഗായത്രി, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു.

Comments are closed.