നമ്മുടെ വീടുകളിൽ കാണുന്ന ഒരു സസ്യമാണ് വിശല്യകരണി അല്ലെങ്കിൽ അയ്യപ്പന അല്ലെങ്കിൽ നാഗ വെറ്റില. ഇവയുടെ ഔഷധ ഗുണങ്ങളെ പറ്റി നമുക്കൊന്ന് നോക്കാം. പരന്ന കൂർത്ത അറ്റഓ ഉള്ള ഈ അയ്യപ്പന യുടെ രണ്ട് ഇല എടുത്ത് ചവച്ച് കഴിച്ചാൽ ക്ഷീണം മാറുന്നതായി കാണാം. മാത്രവുമല്ല നെഞ്ചിരിച്ചിൽ ഉള്ള ആളുകൾ 2 ഇല ചവച്ചരച്ച് കഴിച്ചാൽ നമ്മുടെ നെഞ്ചിരിച്ചിൽ മാറുന്നതാണ്.
അയ്യപ്പന യുടെ ഇലയെടുത്ത് ഇടിച്ചുപിഴിഞ്ഞ ചാറ് പുരട്ടിയാൽ എത്ര ഉണങ്ങാത്ത മുറിവ് ഉണങ്ങു ന്നതാണ്. മാത്രവുമല്ല ഇലയുടെ നീര് വിഷ ജന്തുക്കൾ കടിച്ച ഭാഗത്ത് പുരട്ടുകയും ആണെങ്കിൽ വേദന കുറയുന്നതുമാണ്. അയ്യപ്പന യുടെ ഇല്ല എടുത്തു ചതച്ച് അതിന്റെ നീര് നെറ്റിയിൽ പുരട്ടിയാൽ എത്ര ബുദ്ധിമുട്ടും ഉള്ള തലവേദന മാറുന്നതായി കാണാം. വായിലെ തൊലി പോകുന്ന അസുഖങ്ങൾ
ഉള്ള ആളുകൾ ദിവസവും രണ്ട് ഇല എടുത്ത് ചവച്ചരച്ച് കഴിക്കുക യാണെങ്കിൽ അസുഖം മാറുന്നതായി കാണാം. പൈൽസിന് ഏറ്റവും നല്ല ഔഷധമാണ് അയ്യപ്പന എന്ന സസ്യം. അയ്യപ്പന യുടെ 7 ഇലയെടുത്ത് കറന്ന പശുവിൻപാലിൽ ഇടിച്ചു ചേർത്ത് 4 ദിവസം കഴിക്കുകയാണെങ്കിൽ പെയിൽസ് മാറും എന്നാണ് പറയപ്പെടുന്നത്. 7 ഇലയെടുത്ത് രണ്ടു ചുവന്നുള്ളിയും ചേർത്ത് ഇടിച്ച്
രാവിലെയും വൈകിട്ടും ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഏഴുദിവസം കഴിക്കുകയാണെങ്കിൽ സോറിയാസിസ് എന്ന അസുഖം ഒരു പരിധി വരെ കുറയുന്നതാണ്. അയ്യപ്പന എന്ന സസ്യം ഉള്ളയിടത്ത് പാമ്പുകൾ വരില്ല എന്ന് വിശ്വാസം നിലനിൽക്കുന്നു. ഈ സസ്യത്തിന് കൂടുതൽ ഔഷധഗുണങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. Video Credits : common beebee