ഉള്ളി തൊലിയുടെ കൂടെ ഇതുകൂടി ചേർക്കൂ.. കുലകുത്തി പൂക്കാനും നിറഞ്ഞു കായ്ക്കാനും കിടിലൻ വളം.!! | best fertilizer for all plants

വളമായും കീടനാശിനിയായും നമുക്ക് നമ്മുടെ പച്ചക്കറി തോട്ടങ്ങളിലും ഗാർഡിനുകളിലും ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ഫെർട്ടിലൈസർ എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ചെടികൾ നല്ല രീതിയിൽ പൂവിടാനും അതുപോലെ തന്നെ കീടരോഗബാധകളെ പ്രതിരോധിക്കുന്നതിനും

ഈ വളം വളരെ നല്ലതാണ്. മികച്ച കായ്ഫലം ലഭിക്കുന്നതിനും ഇത് സഹായിക്കും. അധികം ചെലവുകൾ ഒന്നും തന്നെ ഇല്ലാതെ വളരെ പെട്ടെന്ന് വീടുകളിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണിത്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഉള്ളിത്തൊലി കൊണ്ടാണ് ഈ വളം നിർമ്മിക്കുന്നത്. ഉള്ളിത്തൊലി മാത്രമല്ല മറ്റൊരു ഇൻഗ്രീഡിയന്റ്സ് കൂടി ചേർത്താണ് ഇവ നിർമ്മിക്കുന്നത്.

ഇവ നിർമ്മിക്കുവാൻ ആയി നല്ലതു പോലെ അടച്ചു വയ്ക്കാവുന്ന ഒരു കുപ്പിയുടെ ഉള്ളിലേക്ക് ഒരു കൈപ്പിടി ഉള്ളിത്തൊലി ഇട്ടതിനു ശേഷം ഒരു സ്പൂൺ തേയില കൂടി ഇട്ടു കൊടുക്കുക. തേയിലയിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ഇവ ചെടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. ഒരു ലിറ്റർ വെള്ളം ഇതിലേക്ക് ചേർത്ത് നല്ലതു പോലെ ഇളക്കി ഒരാഴ്ച ഇവ മാറ്റി വെക്കേണ്ടതാണ്.

ഒരാഴ്ച വായു കടക്കാത്ത രീതിയിൽ നല്ലതു പോലെ അടച്ചു മാറ്റി വെക്കുമ്പോൾ തേയിലയുടെ സത്തും ഉള്ളി തൊലിയുടെ സത്തും വെള്ളത്തിലേക്ക് ഇറങ്ങിയിട്ട് ഉണ്ടാകും. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit : URBAN ROOTS

Rate this post