
ചുവന്ന് തുടുത്ത് തൈക്കൽ പട്ടുചീര! ജൈവ രീതിയിലെ തൈക്കൽ ചീര കൃഷി; 1 മാസം കൊണ്ട് ലക്ഷങ്ങൾ നേടാം.!! | Cheera Krishi Tips
പലരും ചീരകൃഷി ഇഷ്ടപ്പെടുന്നവർ ആണെങ്കിലും ഒട്ടുമിക്ക ആളുകളും ചീരകൃഷി സ്വന്തം അടുക്കള തോട്ടങ്ങളിൽ നിർമ്മിക്കുന്നവർ ആണെങ്കിലും ഭൂരിഭാഗം ആളുകൾക്കും തൈക്കൽ ചീരകൃഷി എന്താണെന്ന് അറിയുകയില്ല. തൈക്കൽ ചീര എന്നും പട്ടുചീര എന്നും അറിയപ്പെടുന്ന ഇവയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. പശുവിന്റെ ഗോമൂത്രവും വെളുത്തുള്ളിയും കാന്താരിയും കൂടി ഇടിച്ചു കലക്കി തളിച്ചു കൊടുക്കുകയാണ് എങ്കിൽ മറ്റു രാസവളങ്ങൾ
ഒന്നും തന്നെ കൊടുക്കാതെ ചീരയെ നല്ലതുപോലെ വളർത്തി എടുക്കാവുന്നതാണ്. മണ്ണ് നല്ലതുപോലെ വെട്ടി കിളച്ച് വരമ്പ് പോലെ ആക്കിയതിന് ശേഷം അതിലേക്ക് ചീര വിത്തുകൾ പാകി മുളപ്പിച്ച് എടുക്കുക. കുറച്ചു വളർന്നു കഴിയുമ്പോൾ കോഴിവളം മേടിച്ച് മണ്ണും കൂട്ടിത്തിരുമ്മി ഇട്ടുകൊടുക്കുക. ഒരു ഇട പരുവം ആകുമ്പോഴേക്കും ഏകദേശം പത്ത് പതിനഞ്ച് ദിവസം ആകുമ്പോഴേക്കും തൂമ്പായ്ക്ക് മണ്ണ് ഇട്ടു കൊടുക്കുക.
മണ്ണിട്ട് ഇട്ടു കൊടുത്തു കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും ചീര നമുക്ക് പറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. നട്ടു കഴിഞ്ഞ് വെള്ളമൊഴിച്ച് നല്ലപോലെ പിടിപ്പിച്ച് എടുത്തതിനു ശേഷം കോഴിവളം, ചാണകം തുടങ്ങിയ ജൈവവളങ്ങൾ ഇട്ടു കൊടുത്താൽ മതിയാകും. വെയിൽ ഉള്ള സ്ഥലത്ത് വെക്കുകയാണെങ്കിൽ പോലും ഒരുപാട് തണുപ്പ് കുറഞ്ഞു പോകാനോ ഒരുപാട്
തണുപ്പ് കൂടാനോ പാടുള്ളതല്ല. സൂര്യപ്രകാശം നല്ലതുപോലെ കിട്ടിയെങ്കിൽ മാത്രമേ ചീരക്ക് നല്ല കളറും നല്ല ഗുണവും ലഭിക്കുകയുള്ളൂ. ചില കൃഷിയിൽ നിന്ന് നല്ല ആദായം ലഭിക്കുന്ന എങ്ങനെയെന്ന് അറിയാനായി വീഡിയോ മുഴുവനായും കാണൂ. Cheera Krishi Tips. Video credit : Travel Desk