നില മോളെ അച്ഛമ്മയുടെ അടുത്താക്കി നട്ട പാതിരാക്ക് ചെന്നൈ തെരുവുകളിൽ കറങ്ങാനിറങ്ങി പേർളിയും ശ്രീനിയും.!! [വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരികയുമാണ് പേർളി മാണി. വിവാഹം മുതൽ ട്രിപ്പ് പോകുന്നതും കുഞ്ഞു ജനിക്കുന്നതുമെല്ലാം അപ്പപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. ഭർത്താവായ ശ്രീനിഷും പേളിയും ചെന്നൈയിൽ പോയപ്പോൾ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭർത്താവായ ശ്രീനിയുടെ കുടുംബത്തെ കാണാനായി

ചെന്നൈയിൽ പോയ പേർളിയും ശ്രീനേഷും ചെന്നൈയിലെ തെരുവുകളിൽ ഭക്ഷണം ഒക്കെ കഴിച്ചു നടക്കുന്നതാണ് പേർളിയുടെ പുതിയ വിഡിയോയിൽ ഉള്ളത്. വഴിയോരത്തെ തട്ടുകടകളിൽ വാട, ദോശ, ചായ, ഫ്രെയ്‌ഡ്‌ റൈസ് മുതലയാവ ഉണ്ടാക്കുന്നത് വിഡിയോയിൽ കാണാം. അങ്ങനെ കറങ്ങി നടക്കുന്നതിനിടയിൽ ആണ് സിഗററ്റ് രൂപത്തിലുളള മിട്ടായി പേർളി മാണി കാണുന്നത്. ആ മിഠായിയുടെ ഫോട്ടോ താരം

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്‌കൂൾ കാലത്തു ഈ മിഠായി കഴിച്ചതായി ഓർക്കുന്നുണ്ടോ എന്നായിരുന്നു പേർളി പോളിനൊപ്പം ചോദ്യമായി ചേർത്തിരുന്നത്. പണ്ട് താൻ ഈ മിഠായി കഴിച്ചിട്ടുണ്ട് എന്നും തനിക്ക് വളരെ ഇഷ്ട്ടമുള്ള മിഠായി ആയിരുന്നു എന്നും പേർളി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ കഴിച്ചുനോക്കുമ്പോൾ താരത്തിന് പഴയ രുചി തോന്നുന്നില്ല. പിന്നീട് ശ്രീനി പറഞ്ഞുകൊടുത്തതു പോലെ

വായിൽ ഇട്ട് അലിയിച്ചശേഷം മിഠായി കഴിക്കുമ്പോൾ താരത്തിന് ഇഷ്ടമാകുന്നതും വീഡിയോയിൽ കാണാം. ബിഗ് ബോസ് ഷോയിലൂടെ പരിചയപ്പെട്ട്, 2019 ലാണ് ശ്രീനേഷും പേർളിയും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷമാണ് പേർളി മകൾ നിലയ്ക്ക് ജന്മം നല്കുന്നത്. നിലയെ ഭർത്താവിന്റെ വീട്ടിൽ ആക്കിയ ശേഷമാണ് ദമ്പതികൾ ചെന്നൈ തെരുവുകളിൽ കറങ്ങാൻ ഇറങ്ങിയിരിക്കുന്നത്.

Rate this post

Comments are closed.