വീട്ടിനുള്ളിലും പുറത്തും ഇനി ഉറുമ്പ് വരില്ല! ഇതൊന്നു പ്രയോഗിച്ചാൽ മതി ഉറുമ്പ് ഇനി വീട്ടിലും കയറില്ല! | Get rid of ants plants malayalam

വീട്ടിനുള്ളിലും, പുറത്തും ഇനി ഉറുമ്പ് വരില്ല! ഇതൊന്നു പ്രയോഗിച്ചാൽ മാത്രം മതി ഉറുമ്പ് ഇനി അടുക്കളയിലും വീട്ടിലും കയറില്ല! നമ്മുടെ വീട്ടിലും അതുപോലെ തന്നെ മരത്തിന്റെ ഒക്കെ ചുറ്റുപാടും കൃഷിയിടങ്ങളിലും ഒക്കെ ഉണ്ടാകുന്ന ഒന്നാണ് ഉറുമ്പിന്റെ ശല്യം. മരത്തിന്റെ ചുറ്റോറം ഉറുമ്പുകൾ നിറഞ്ഞ് മണ്ണെല്ലാം മുകളിലേക്ക്

കൂട്ടിയിട്ടു കിടക്കുന്നത് കാണാം. ഇങ്ങനെ വരുമ്പോൾ മരം തന്നെ ഉണങ്ങി പോകുവാൻ സാധ്യതയുണ്ട്. കൃഷിയിടങ്ങളിൽ ആണ് ഇങ്ങനെയെങ്കിൽ ആ കൃഷിതന്നെ ഉണങ്ങി പോകുവാൻ കാരണമായേക്കാം. പലരും ഉറുമ്പ് പൊടിയും മറ്റും പരീക്ഷിച്ച് മടുത്തവരായിരിക്കും. എന്നാൽ അതിനുള്ള ഒരു പരിഹാരം ആയിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്. നമ്മൾ ഇവിടെ ഒരു പൗഡർ ആണ്

ഉറുമ്പിനെ തുരത്താനായിട്ട് ഉപയോഗിക്കുന്നത്. JUMB എന്നാണ് ഈ പൗഡറിന്റെ പേര്. ഒരു പാക്കറ്റിൽ വെറും 2 gm മാത്രമേ ഉള്ളു. ഇത് 4 ലിറ്റർ വെള്ളത്തിലാണ് സ്പ്രേ ചെയ്തു കൊടുക്കേണ്ടത്. വെള്ളത്തിൽ ഇത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ ഉറുമ്പുള്ളിടത് സ്പ്രേ ചെയ്തു കൊടുത്താൽ മതി. വീടിനു ചുറ്റോറവും ഈ ലായനി സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പിന്നെ വീടിനകത്തേക്ക്

ഉറുമ്പുകൾ കുറെ കാലത്തേക്ക് കടക്കുകയില്ല. വീടിനുള്ളിൽ ഇത് ആരും ട്രൈ ചെയ്യാതിരിക്കുന്നത് ആണ് നല്ലത്. വീടിനു പുറമെ ചെയ്‌താൽ മതി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്‌തു നോക്കൂ.. Video credit: Taste & Travel by Abin Omanakuttan