ഏതു കാലാവസ്ഥയിലും ഇനി കറിവേപ്പില തഴച്ചു വളരും ഇങ്ങനെ ചെയ്‌താൽ! കറിവേപ്പ് കാടുപോലെ വളരാൻ.!! | How To Grow Curryleaves Faster Malayalam
How To Grow Curryleaves Faster Malayalam
How To Grow Curryleaves Faster : പച്ചക്കറി കടകളിൽ നിന്നും ഏറ്റവും കൂടുതൽ വിഷമിച്ചടിച്ച് കിട്ടുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ കറിവേപ്പില ഒഴിവാക്കി കൊണ്ടുള്ള വിഭവങ്ങളെ പറ്റി നമ്മൾ മലയാളികൾക്ക് ചിന്തിക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു കറിവേപ്പില ചെടി വളർത്തിയെടുക്കുന്നതാണ് നല്ലത്. കറിവേപ്പില ചെടി തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ചെടി ചട്ടിയിൽ വച്ച് പിടിച്ചു കഴിഞ്ഞാൽ വർഷത്തിൽ ഒരു തവണയെങ്കിലും പ്രൂണിംഗ് ചെയ്യണം. അതായത് ആവശ്യമില്ലാത്ത കമ്പുകൾ ചെടിയിൽ നിന്നും മുറിച്ച് മാറ്റുന്നതിനെയാണ് പ്രൂണിംഗ് എന്ന് പറയുന്നത്. ഏകദേശം മാർച്ച് മാസത്തോട് ചേർന്നാണ് ഈ ഒരു പ്രക്രിയ ചെയ്യേണ്ടത്. ചെടി നടുമ്പോൾ കടയിൽ നിന്നും ലഭിക്കുന്ന പോട്ട് സോയിൽ ഉപയോഗിച്ചാലും മതി. എന്നാൽ വർഷത്തിൽ ഒരിക്കൽ എങ്കിലും മേൽമണ്ണ് നല്ലതുപോലെ ഇളക്കി നൽകണം.
വീടിന് പുറത്ത് ചട്ടി വയ്ക്കാൻ സൗകര്യമില്ലാത്തവർക്ക് ജനലിനോട് ചേർന്ന് നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് നോക്കി ചട്ടി നാടാവുന്നതാണ്. നല്ല ചൂടുള്ള സ്ഥലത്ത് നട്ടാൽ മാത്രമാണ് ചെടി ആവശ്യത്തിന് വലിപ്പം വെച്ച് ഇലകൾ വളരുകയുള്ളൂ. കുറഞ്ഞത് 65 ഡിഗ്രി ഫാരൻഹീറ്റ് ചൂട് എങ്കിലും ചെടിക്ക് ലഭിക്കണം. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച് രീതിയിൽ ചെടിക്ക് വളർച്ച ലഭിക്കുകയുള്ളൂ. ഒരിക്കൽ നട്ട സ്ഥലത്ത് നിന്നും പിന്നീട് മാറ്റി നടാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.
വീട്ടിൽ ചായ വെച്ച് കഴിഞ്ഞാൽ ബാക്കിയുണ്ടാകുന്ന ചായ ചണ്ടി ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുന്നത് കൂടുതൽ നല്ലതാണ്. ഇല ആവശ്യമുള്ളപ്പോൾ തണ്ടിന്റെ മുകൾ ഭാഗത്ത് നിന്ന് കട്ട് ചെയ്ത് എടുക്കുകയാണെങ്കിൽ മുറിച്ചെടുത്ത ഭാഗത്ത് നിന്നും കൂടുതൽ തണ്ടുകൾ ഉണ്ടാകുന്നതാണ്. വീടിനകത്താണ് ചെടി വയ്ക്കുന്നത് എങ്കിൽ ചായ ചണ്ടി, മുട്ടത്തോട് എന്നിവ ഇട്ടു കൊടുത്താൽ ചിലപ്പോൾ പ്രാണികളുടെ ശല്യം കൂടുതലായി കാണാറുണ്ട്. അതുകൊണ്ട് വീടിനു പുറത്തു തന്നെ ചെടി വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും വീട്ടിലേക്ക് ആവശ്യമായ കറിവേപ്പില എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ് Video Credit : Naathoons Spice World