
ചക്ക വേരിലും കായ്ക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പ്ലാവിന് ചുറ്റും മതിയാവോളം ചക്ക ഉണ്ടാകാൻ.!! | How to Increase Jackfruit Production
എല്ലാവരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണല്ലോ ചക്ക. മിക്കവരുടേയും വീടുകളിൽ പ്ലാവ് ഉണ്ടാകും. എന്നാൽ പ്ലാവിൽ ചക്ക വേണ്ടപോലെ കായ്ക്കാത്തത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം ആകുന്ന കുറച്ച് ടിപ്സുകൾ നോക്കാം. ഒന്നാമതായി ചാണകം ചെറിയ ചെറിയ ഉരുളകളാക്കി നമ്മുടെ
കയ്യെത്തുന്ന അത്രയും മുകളിൽ ഇവ പരത്തി കൊടുക്കേണ്ടതാണ്. ഏകദേശം ഒക്ടോബർ മാസങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. വെയിൽ കൊള്ളുവാൻ ആയി പ്ലാവിനെ ഒന്നോ രണ്ടോ വേര് മാത്രമേ പുറത്തു കാണുവാൻ പാടുള്ളൂ. ബാക്കിയുള്ളവരെല്ലാം മണ്ണിട്ടു മൂടേണ്ടതാണ്. എങ്കിലേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കായ്ഫലം ഉണ്ടാവുകയുള്ളൂ.
പച്ചച്ചാണകം ഒരു തുണി സഞ്ചിയിൽ ആക്കിയിട്ട് അതിൽ പിവിസി പൈപ്പ് കൊണ്ട് ചാണകം നിർത്തിയതിനു ശേഷം നമ്മുടെ കയ്യെത്തുന്ന അത്രയും മുകളിൽ ഒരു വൃത്താകൃതിയിൽ കെട്ടി ഇടുകയാണെങ്കിൽ അത് വളരെ നല്ലതാണ്. ചാണകം ഉണങ്ങുന്ന സമയത്ത് ചെറുതായി നനച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഡിസംബർ മാസങ്ങൾ ആകുമ്പോഴേക്കും ചക്കയുടെ തിരി
കൂടുന്നതിനാൽ ഒക്ടോബർ നവംബർ മാസങ്ങളിൽ ഇങ്ങനെ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. പ്ലാവിൽ കഴിയുന്നത്ര ഉയരത്തിൽ രണ്ട് മൂന്ന് മുറിപ്പാടുകൾ ഉണ്ടാക്കിയതിനു ശേഷം ഈ മുറിപ്പാടിൽ ചാണകം വെച്ച് കെട്ടുക. ചക്ക നല്ലപോലെ കായ്ക്കുവാൻ ഉള്ള ടിപ്സുകൾ അറിയാൻ വീഡിയോ മുഴുവൻ കാണൂ. Video credit : common beebee