കളിയാക്കിയവർക്ക് മുന്നിൽ ഞെട്ടിച്ച മാറ്റവുമായി ഇഷാനി കൃഷ്ണ! 😳🔥 ഈ മാറ്റം അവിശ്വസനീയം എന്ന് ആരാധകർ.!! 😍🔥 [വീഡിയോ]

മലയാളസിനിമയിൽ മേക്കോവറുകൾ ഒരു പുതിയ കാര്യമല്ല. വണ്ണം കുറച്ചും ഹെയർ സ്റ്റൈലുകൾ മാറ്റിയും മറിച്ചുമൊക്കെ മേക്കോവറുകൾ നടത്തുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തത ആവുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ. ഇഷാനിയുടെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇഷാനിയുടെ ട്രെയിനറായ രോഹിത് പ്രതാപ് തന്നെയാണ് വീഡിയോ

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇഷാനി വണ്ണം കൂട്ടിയാണ് മേക്കോവർ നടത്തിയിരിക്കുന്നത്. അഞ്ചു മാസം കൊണ്ട് 35 കിലോയിൽ നിന്ന് 53 കിലോയിലേക്കാണ് ഇഷാനിയുടെ വെയിറ്റ് ഉയർന്നത്. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച വെയിറ്റ് ഗെയിനിംഗ് ട്രാൻസ്ഫോർമേഷൻ എന്ന കുറിപ്പോടെയാണ് ട്രയിനറായ രോഹിത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിന്നെ ട്രെയിൻ ചെയ്യാൻ സാധിച്ചതിൽ

അഭിമാനിക്കുന്നുവെന്നും രോഹിത് കുറിച്ചിട്ടുണ്ട്. വീഡിയോക്ക് താഴെ മറുപടിയുമായി എത്തിയ ഇഷാനി എല്ലാ ക്രെഡിറ്റ്സും രോഹിത് ചേട്ടനുള്ളതാണന്ന് പറയുന്നു.’എൻറെ ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.സന്തോഷവും അഭിമാനവും തോന്നുന്നു. ഇപ്പോൾ എനിക്ക് എന്നോട് തന്നെ മതിപ്പ് തോന്നുന്നു. അതിന് കാരണം നിങ്ങളാണ് ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായി

ഇരിക്കുന്നത്’ തന്റെ മേക്കോവറിനെ കുറിച്ചുള്ള ഇഷാനിയുടെ വാക്കുകൾ ഇങ്ങനെയാണ്. ഏതായാലും ഇഷാനിയുടെ മേക്കോവർ വീഡിയോ കയ്യടികളോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത് എല്ലാവർക്കും പ്രചോദനമാണെന്നും ആരാധകർ ഒന്നടങ്കം പറയുന്നു. മമ്മൂട്ടി ചിത്രമായ വണിലൂടെയാണ് ഇഷാനി സിനിമയിലേക്ക് കടന്നുവന്നത്. തുടർന്നും സിനിമയിൽ സജീവമാകുന്നു എന്നതിന്റെ സൂചനകൾ ആണ് ഈ മേക്കോവറിലൂടെ പുറത്തുവരുന്നത്.

Rate this post

Comments are closed.