കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി, തക്കാളി കൃഷി ചെയ്യാൻ.!! ഇനി കിലോക്കണക്കിന് തക്കാളി വീട്ടിൽ തന്നെ.!! | agriculture

കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി, തക്കാളി കൃഷി ചെയ്യാൻ.!! ഇനി കിലോക്കണക്കിന് തക്കാളി വീട്ടിൽ തന്നെ.!! പച്ചക്കറികളിലെ സുന്ദരിയായ തക്കാളി മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവയാണ്. ഒട്ടുമിക്ക്യ വീടുകളിലും തക്കാളി കടയിൽ നിന്നാണ് വാങ്ങുന്നത്. മാരകമായ കീടനാശിനികള്‍ ധാരാളം പ്രയോഗിച്ചാണ് ഇതര സംസ്ഥാനത്ത് നിന്നും തക്കാളി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. ഒന്നു മനസ് വച്ചാല്‍ വീട്ടിലേക്ക് ആവശ്യമായ

തക്കാളി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്നതേയുള്ളൂ. തക്കാളി വളരെ എളുപ്പത്തില്‍ വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍, ചാക്കുകളില്‍, ഗ്രോബാഗുകളില്‍ ഇതിലെല്ലാം തന്നെ നടീല്‍ മിശ്രിതം നിറച്ചശേഷം നമുക്ക് തക്കാളി നടാൻ സാധിക്കുന്നതാണ്. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഒരു തക്കാളി മതി ഇനി തക്കാളി കൃഷി ചെയ്യാൻ. തക്കാളി ആദ്യം വട്ടത്തിൽ കഷ്ണങ്ങളായി മുറിച്ചെടുക്കണം അതിനുശേഷം നല്ല വളക്കൂറുള്ള

മണ്ണ് നിറച്ച ചട്ടിയിൽ മുറിച്ചു വെച്ച തക്കാളി അതില്‍ വെക്കാം. ശേഷം അല്‍പം കൂടി മണ്ണെടുത്ത് തക്കാളി മൂടുക. കുഴിച്ചിട്ട തക്കാളി പുറത്തുവരാത്ത രീതിയിൽ വെള്ളം നനക്കാവുന്നതാണ്. എങ്ങനെ എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട്

കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ തക്കാളി വളർത്തുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ കൂട്ടുക്കാരെ. Video Credit : Mums Daily

Comments are closed.