ചട്ടി മുഴുവൻ കാന്താരി മുളക്‌ തിങ്ങി നിറഞ്ഞു കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി! ചട്ടിയിലെ കാന്താരി മുളക്‌ കൃഷി!! | Kanthari Chilli Farming

Kanthari Chilli Farming

Kanthari Chilli Farming :ചട്ടിക്കു അകത്ത് ചെയ്തെടുക്കാവുന്ന കാന്താരി കൃഷിയെ കുറിച്ച് നോക്കാം. വീട്ടു വളപ്പിൽ കാന്താരിമുളക് കൃഷി ചെയ്യുന്നവർ ആണല്ലോ അധികവും. ഇതിന് കാരണം കാന്താരിമുളക് കൊണ്ടുള്ള ഗുണങ്ങൾ ആണെന്ന് പറയാം. അച്ചാർ ഉണ്ടാക്കുവാനും കപ്പ ഉള്ള ചമ്മന്തി ആയിട്ട് അരയ്ക്കാനും കാന്താരിമുളക് ഏറെ നല്ലതാണ്.

മാത്രമല്ല വേറെ പല ആവശ്യങ്ങൾക്കും കാന്താരിമുളക് ഉപയോഗിക്കുന്നുണ്ട്. കാന്താരിമുളക് കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വെള്ളീച്ച ശല്യം. 15 ദിവസം കൂടുമ്പോൾ വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് വെള്ളീച്ച ശല്യം തടയാൻ സഹായിക്കുന്നു. ഇലകളൊക്കെ പഴുത്തു തുടങ്ങുകയാണെങ്കിൽ സുഡോമോണസ് കൊടുക്കുന്നത് നല്ലതാണ്.

ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം സ്യൂഡോമോണസ് എടുത്ത് ലയിപ്പിച്ചതിനു ശേഷം മണ്ണ് നനയുന്ന രീതിയിൽ കാന്താരി ചെടിയുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കൂടതെ ഇലയിലും തണ്ടുകളിലും കൂടി സ്പ്രേ ചെയ്ത് കൊടുക്കുക. സ്യൂഡോമോണസ് കൊടുക്കുക യാണെങ്കിൽ 15 ദിവസം കഴിഞ്ഞ് മാത്രമേ വേപ്പെണ്ണ മിശ്രിതം കൊടുക്കാറുള്ളൂ

രണ്ടും കൂടി ഒരുമിച്ച് ഒരു കാരണവശാലും കൊടുക്കാൻ പാടുള്ളതല്ല. ചട്ടി കാത്ത് ചകിരിയുടെ തണ്ട് ഗ്യാപ്പിട്ട് അടുക്കിയ ശേഷം വളങ്ങൾ ഒന്നും ചേർക്കാത്ത മണ്ണ് ഇട്ട് കൊടുക്കുക. കാന്താരി കൃഷിയെ കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video Credits : Malus Family