പോയ എൽഇഡി ബൾബ്‌ ഇനി ഉപയോഗിക്കാം.. 100 % വിജയം.. പൈസ ചിലവില്ലാതെ ആർക്കും റിപ്പയർ ചെയാം.. | Led Bulb Repair

നമ്മുടെ വീടുകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് എൽഇഡി ബൾബ്. കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം അത് കേടായി പോകാറുണ്ട്. ഇത്തരത്തിൽ കേടായ ബൾബ് എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഇതിനായി ആദ്യം ബൾബിന് മുകൾഭാഗത്തുള്ള ഗ്ലാസ് കൊണ്ടുള്ള കവർ തുറക്കണം. ഇത് തുറക്കാൻ വളരെ എളുപ്പമാണ്. ബൾബിൻ്റെ ബോർഡ്‌ ഭാഗം

കൈയിൽ പിടിച്ചിട്ട് മൂടി ഉള്ള ഭാഗത്ത് പ്ലെയർ കൊണ്ടോ മറ്റ് കട്ടിയുള്ള എന്തെങ്കിലും വെച്ചോ നന്നായി ഒന്ന് തട്ടി കൊടുക്കാം. നാലഞ്ച് തവണ നന്നായി തട്ടിയ ശേഷം പിടിക്കുകയാണങ്കിൽ അതിന്റെ കവർ ഭാഗം ഊരിവരും. അതു കഴിഞ്ഞ എൽഇഡി ബോർഡിലേക്ക് വരുന്ന സപ്ലൈ ഒന്ന് ചെക്ക് ചെയ്തു നോക്കണം. വോൾട്ട് കാണിക്കുന്നുണ്ടെങ്കിൽ എൽഇഡി ബൾബാണ് കംപ്ലൈന്റ്

ആയിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇനി ബോർഡിൽ എത്ര ബൾബ് ആണ് പോയിട്ടുള്ളത് എന്നറിയാൻ ചെക്ക് ചെയ്തു നോക്കാം. അതിനായി ഇൻസുലേഷൻ ഉള്ള ഒരു വയറിന്റെ കഷണം എടുത്ത് ബൾബുകൾ എല്ലാം ഒന്ന് ഷോട്ടക്കി നോക്കുക. സീരീസ് അയാകും ബുൾബുകൾ കണക്ട് ചെയ്തിട്ടുള്ളത്. ഷോട്ട് ആക്കി നോക്കുമ്പോൾ കമ്പ്ലീറ്റ് ഉള്ള ബൾബ് കണ്ടെത്താൻ പറ്റും. കംപ്ലയിന്റ്

ഉള്ള ബൾബ് ഒരു കട്ടിംഗ് പ്ലേയർ വെച്ചോ സോൾഡർ വെച്ചോ പോയ ബൾബ് ഉരുക്കി കളയുകയോ അല്ലെങ്കിൽ എടുത്തുകളയുക ചെയ്യാം. എന്നിട്ട് പകരം സോൾഡർ ചെയ്ത വെച്ചതിനു ശേഷം ബൾബ് കത്തിച്ചു നോക്കാം. ഇതാണ് ഒന്നാമത്തെ മെത്തേഡ്  പോയ എൽഇഡി ബൾബിന് പകരം നമ്മളുടെ വേറെ ബൾബ് വയ്ക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits: suniltech media

Comments are closed.