കുടംപുളി ഇട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട് കുടംപുളിയുടെ രുചി. മീൻകറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻ പുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളി ആണ് നിഷ്കർഷിക്കുന്നത്. മീൻപുളി, പിണം പുളി, കോരക്ക പുളി, പിണാർ, പെരും പുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
നിങ്ങളുടെ നാട്ടിൽ ഇതിന് മറ്റെന്തെങ്കിലും പേരുകൾ ഉണ്ടെങ്കിൽ കമൻറ് ചെയ്യുക. ചെറുതും തിളക്കമുള്ളതും ആയ ഇലകളുമുള്ള മരത്തിൽ പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകമാകുന്നതോടെ മഞ്ഞ നിറത്തിൽ ആകുന്നു. കുടംപുളിയുടെ ഗുണഫലങ്ങൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെ കറുത്ത പുള്ളി ആക്കി എടുക്കാം എന്നും നോക്കാം. കുടംപുളി ഉപയോഗിച്ച് ചമ്മന്തി അരയ്ക്കാം ഇത് കൂട്ടി ചോറുണ്ണാൻ നല്ല രുചിയും ആണ്.
നല്ല പാകമായ കുടംപുളി ചുട്ടെടുക്കുക. അതിനോടൊപ്പം തന്നെ നാല് ഉണക്കമുളക് കൂടി കനലിൽ ചുട്ടെടുക്കുക. പിന്നെ ഇതിലേക്ക് ആവശ്യമായ വെളുത്തുള്ളി, ചുമന്നുള്ളി, ഉപ്പ് എന്നിവയെല്ലാം ചേർത്ത് അരച്ചെടുത്ത് നല്ല ഒന്നാന്തരം ചമ്മന്തി റെഡി. ലോകസുന്ദരി ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് രഹസ്യം കുടംപുളി ആണ്. ഇതിൻറെ ഔഷധ ഗുണങ്ങൾ മനസ്സിലാക്കി കമ്പനികൾ ക്യാപ്സ്യൂൾ രൂപത്തിൽ ഇത് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നുണ്ട്.
പൊതുവേ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ്. ഇത്തരം ക്യാപ്സ്യൂളുകൾ ധാരാളമായി ഉപയോഗിക്കുന്നതും അവർ തന്നെയാണ്. ഇതിനെ തോട് തന്നെയാണ് ഏറ്റവും പ്രധാന ഉപയോഗഭാഗം. കുടംപുളിയുടെ കൂടുതൽ ഔഷധഗുണങ്ങളും ഇതിനെ എങ്ങനെ കറുത്തത് ആക്കി മാറ്റാം എന്നും വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Video credit: Easy Tips 4 U