അവർ അമ്മയും മക്കളുമാണ്.. ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ നിനക്കാവില്ല!! സിദ്ധാർത്ഥിന്റെ മാസ്സ് ഡയലോഗ്.!! | Kudumbavilakku Today Episode | Kudumbavilakku Latest Episode | Kudumbavilakku Episode December 24

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവനാണ് പരമ്പരയിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കണ്ട് പ്രേക്ഷകർ ഒട്ടേറെ കമ്മന്റുകളാണ് നല്കിക്കൊണ്ടിരിക്കുന്നത്. “അവർ അമ്മയും മക്കളുമാണ്. ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ നിനക്കാവില്ല” എന്ന സിദ്ധാർത്ഥിന്റെ മാസ്സ്

ഡയലോഗാണ് പുതിയ പ്രൊമോയിലെ ഹൈലൈറ്റ്. വേദികയോടാണ് സിദ്ധുവിന്റെ തകർപ്പൻ പെർഫോമൻസ്. ബെർത്ഡേ പാർട്ടി നടക്കുന്ന സമയത്താണ് അനിരുദ്ധ് സുമിത്രയുടെ കാൽക്കൽ വീണ് മാപ്പുപറഞ്ഞതും അമ്മയെ ചേർത്തു പിടിച്ചതും. പരമ്പര തുടങ്ങുന്ന സമയത്ത് പ്രതീഷ് ഒഴികെയുള്ള രണ്ടു മക്കളും സുമിത്രക്കെതിരെ ആയിരുന്നു. രോഹിതിനൊപ്പം പൂജയും ശ്രീനിലയിലെത്തിയതോടെ ശീതളിന്റെ

മനസ് മാറുകയായിരുന്നു. പിന്നീട് ശീതൾ അമ്മയെ മനസിലാക്കി തിരിച്ചെത്തി. എന്നാൽ അനിരുദ്ധ് ആണ് പലപ്പോഴും കുത്തുവാക്കുകൾ കൊണ്ടും അവഗണനയുടെ സ്വരത്താലും സുമിത്രയെ ഏറെ അകറ്റിനിർത്തിയത്. എന്നാലിപ്പോൾ ഇന്ദ്രജയെക്കെതിരെയുള്ള പോരാട്ടത്തിൽ തനിക്കൊപ്പം ചേർന്ന അമ്മയെ അനിരുദ്ധ് മാറോടു ചേർക്കുകയാണ്. അമ്മയുടെ സ്നേഹവും വാത്സല്യവും തിരിച്ചറിയാൻ താൻ

വൈകിപ്പോയെന്നാണ് അനിരുദ്ധിന്റെ കുറ്റസമ്മതം. സുമിത്രയുടെ ശക്തമായ പ്രതികരണം ഇന്ദ്രജയെ ചൊടിപ്പിച്ചിട്ടുണ്ട്. അത് അനിക്കും അനന്യക്കും ഇനി ഒരു പ്രശ്നമാകുമോ എന്ന സംശയം സുമിത്ര പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ അനന്യ എന്ന കഥാപാത്രമായി പുതിയൊരു താരം എത്തിയിരുന്നു, ആതിര മാധവ് ആണ് ഇത്രയും നാൾ അനന്യയായെത്തിയത്. എന്നാൽ ഗർഭിണിയായതിനെ തുടർന്ന് ആതിര

സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോൾ അശ്വതി എന്ന അഭിനേത്രിയാണ് പരമ്പരയിൽ പുതുതായി എത്തിയിരിക്കുന്നന്നത്. കുടുംബവിളക്കിൽ നിന്നും അഭിനേതാക്കൾ പിന്മാറുന്നത് പ്രേക്ഷകരെ ഏറെ അലോസരപ്പെടുത്തുന്നുമുണ്ട്. ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന അമൃത സീരിയലിൽ നിന്നും പിന്മാറിയത് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച വാർത്ത ആയിരുന്നു.

Comments are closed.