കയ്യിൽ കറ വരാതെ മിനിറ്റുകൾ കൊണ്ട് കൂർക്ക നന്നാക്കാം; ഇനി വളരെ എളുപ്പത്തിൽ ആർക്കും കൂർക്ക വൃത്തിയാക്കാം.!!

കൂർക്ക വൃത്തിയാക്കാനായി ഒരുപാടു സമയം നഷ്ട്ടമാകുന്നുണ്ടോ.? കൂർക്ക എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു ബൗളിൽ കൂർക്ക എടുത്തു നന്നായിട്ട് കഴുകി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിലെ മണ്ണും ചെളിയും ഒക്കെ പോകുന്നത് കാണാം. എന്നിട്ട് ഒരു ബൗളിലോട്ടു കഴുകി വെച്ചിരിക്കുന്ന കൂർക്ക മാറ്റിയിട്ടു അതിലേക്കു ഒരു ടേബിൾ സ്പൂൺ ഉപ്പ്‌, മൂന്ന് ടേബിൾ

സ്പൂൺ വിനാഗിരിയും ഒഴിച്ചതിനു ശേഷം കൂർക്ക മൂടി നിൽക്കുന്ന വിധത്തിൽ അതിലേക്കു വെള്ളം ഒഴിക്കുക. ശേഷം ഒരു 10- 15 മിനിറ്റ് മാറ്റി വക്കുക. എന്നിട്ട് ഒരു ക്ലോത് ബാഗൊ തുണിയോ എടുക്കുക. എന്നിട്ട് ഈ മാറ്റി വെച്ചിരിക്കുന്ന കൂർക്ക എടുത്തു വെള്ളം മാറ്റി ക്ലോത് ബാഗിലെക്കോ തുണിയിലേക്കോ ഇടുക. ശേഷം ഇത് നല്ലപോലെ പരത്തി കൊടുത്തു അടിച്ചു എടുക്കുക. പരത്തി കൊടുക്കുന്നത് കൂർക്ക എല്ലാടത്തും

എത്താനാണ്. എന്നിട്ട് കൂർക്ക ഒന്ന് രണ്ടു മിനിറ്റ് സാവധാനം അടിച്ചു കൊടുക്കുക. കൂർക്ക കൂടി കിടന്നാൽ അടിക്കുമ്പോൾ ചെളി നല്ല പോലെ പോകില്ല. ശേഷം കൂർക്ക എടുത്തു വെള്ളത്തിൽ ഇടുക. എന്നിട്ട് കൂർക്ക എടുത്തു കൈ കൊണ്ട് ചെറുതായിട്ട് തിരുമ്മി എടുക്കുക. ശേഷം നന്നായി കഴുകി മാറ്റി എടുക്കുക. അപ്പോൾ കൂർക്കയിൽ കുറച്ചു ചെളി പറ്റി പിടിച്ചു ഇരിക്കുന്നത് കാണാം. അത് സാവധാനം ഒരു കത്തി കൊണ്ട് ചീകി

കളയുക. ഇങ്ങനെ വളരെ എളുപ്പം കൂർക്ക വൃത്തിയാക്കാവുന്നതാണ്. ഇത് മൂലം നമുക്ക് കറ ഇല്ലാതെ വളരെ സമയ ലാഭത്തിൽ കൂർക്ക വൃത്തിയാക്കി എടുക്കവുന്നുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും ഇതുപോലെ നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit: Tasty Treasures by Rohini

Comments are closed.