ചെടികൾ തിങ്ങി നിറയാൻ ഒരു ചെറുനാരങ്ങ സൂത്രം.. ഭംഗിയുള്ള ഇലകൾ വളരാൻ ചെറുനാരങ്ങ മാജിക്.!! | Lemon fertilizer for indoor plants Malayalam

Lemon fertilizer for indoor plants malayalam : നാമെല്ലാവരും വീടുകളിൽ പലതരത്തിലുള്ള ചെടികൾ വെച്ചുപിടിപ്പിക്കുന്നത് ആണല്ലോ. നമ്മുടെ ചെടികൾ എല്ലാം നല്ല ഭംഗിയിൽ നിൽക്കുന്നത് കാണാനാണ് നമ്മൾക്കെല്ലാവർക്കും ഇഷ്ടം. നാമെല്ലാവരും കൂടുതലായും ചെടികൾ വാങ്ങുന്നത് നഴ്സറികളിൽ നിന്നായിരിക്കും. എന്നാൽ നഴ്സറികളിൽ നിന്നും വാങ്ങി കൊണ്ടു

വരുമ്പോൾ ഉള്ള ഭംഗി ചെടികൾക്ക് വീടുകളിൽ വരുമ്പോൾ ഉണ്ടാകാറില്ല. വീടുകളിൽ കൊണ്ടുവന്നു കഴിഞ്ഞ് ഉടൻ തന്നെ വീട്ടിലെ ഓർഗാനിക് ആയിട്ടുള്ള വളങ്ങൾ ഒന്നും പ്രയോഗിക്കാതെ നല്ല പോർട്ടിംഗ് മിക്സ്‌ ഒക്കെ നൽകിയതിനു ശേഷം ആയിരിക്കണം ഓർഗാനിക് ആയിട്ടുള്ള വളങ്ങൾ പ്രയോഗിക്കാൻ. നഴ്സറികളിൽ നിന്നും ഒക്കെ ചെടികൾ വാങ്ങിക്കുന്ന സമയത്ത് നമുക്ക്

എൻ പി കെ ലിക്വിഡ് ഫെർട്ടിലൈസേഴ്സ് വാങ്ങാവുന്നതാണ്. അതൊക്കെ ഒരു മാസം ചെറുതായിട്ട് കൊടുത്തു കുറച്ചു സമയം കഴിഞ്ഞതിനു ശേഷമേ ഓർഗാനിക് ആയിട്ടുള്ള വളങ്ങൾ പ്രയോഗിക്കുവാൻ പാടുള്ളൂ. എങ്കിൽ നല്ല വളർച്ച ആവുകയും ചെടികളിൽ ധാരാളം ഇലകൾ ആകുകയും നല്ല ഭംഗിയായി നിൽക്കുവാനും സാധിക്കുകയുള്ളൂ. എല്ലാവരും നാരങ്ങ

പല ഉപയോഗങ്ങൾക്കായി വാങ്ങുന്നവർ ആണല്ലോ. എങ്കിൽ ഉപയോഗശേഷം ഈ നാരങ്ങയുടെ തൊലി എടുത്തു ചെടികളുടെ ചുവട്ടിൽ ഇടുകയാണെങ്കിൽ കീടശല്യം ഒന്നും ഉണ്ടാകാതെ ഇരിക്കും. ഈ നാരങ്ങയുടെ തൊലിയിൽ ധാരാളം പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ സി ഒക്കെ അടങ്ങിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണു. Video credit : POPPY HAPPY VLOGS

5/5 - (1 vote)