എന്നെ ഒന്ന് ഉറക്കിയിട്ട് ഉറങ്ങ് എന്റെ പൊന്നപ്പാ.. മകനെ ഉറക്കാതെ ഉറങ്ങുന്ന അപ്പൻ; ഗായകൻ ലിബിനെ ട്രോളി ഭാര്യ അൽഫോൺസ തെരേസ.!! | Libin Zakharia With his Baby

സരിഗമപ എന്ന റിയാലിറ്റി​ ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് ലിബിൻ സഖറിയ. ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും താരം തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരെ തൻ്റെ സ്വര മാധുര്യം കൊണ്ട് കയ്യിലെടു ക്കാൻ ലിബിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ലിബിൻ സഖറിയ തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ അടുത്തിടെയാണ് താരത്തിന് ഒരു ആൺ

കുഞ്ഞ് പിറന്നത്. താരം തന്നെയാണ് കുഞ്ഞു പിറന്ന സന്തോഷം ആരാധരുമായി പങ്കുവെച്ചിരുന്നത്. താരത്തിൻറെ എല്ലാ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയാണ്. ഇപ്പോഴിതാ ലിബിൻ സഖറിയയുടെ ഭാര്യ അൽഫോൺസ തെരേസ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ യിൽ ചിരി പടർത്തിയിരിക്കുന്നത്. മകനെ ഉറക്കാതെ ഉറങ്ങുന്ന അപ്പൻ ലിബിന്റെ ചിത്രങ്ങളാണ് ഭാര്യ പങ്കുവെച്ചിരിക്കുന്നത്. “എന്നെ ഒന്ന് ഉറക്കിയിട്ട് ഉറങ്ങ് എന്റെ പൊന്നപ്പാ..” എന്ന

അടികുറിപ്പാണ് ചിത്രങ്ങൾക്കൊപ്പം നലകിയിരിക്കുന്നത്. കുഞ്ഞിനൊപ്പം ഉറങ്ങുന്ന ലിബിന്റെ ചിത്രമാണ് അൽഫോൺസ തെരേസ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഉറങ്ങാതെ അപ്പനെ നോക്കുന്ന മകനെയും കാണാം. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി വന്നു കൊണ്ടിരിക്കുന്നത്. എന്താ യാലും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ് അപ്പനും

മോനും. സരിഗമപ ഷോയുടെ സമയത്ത് ജീവിതത്തിലേക്ക് എത്തിയ കൂട്ടുകാരി അൽഫോൺസ തെരേസയെ ആണ് ലിബിൻ സഖറിയ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. 2020 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. തന്റെ ഷോ കണ്ട് തെരേസ അഭിനന്ദിക്കാൻ വിളിക്കുകയായിരുന്നുവെന്നും ആ പരിചയം പിന്നീട് പ്രണയത്തിലാവുകയുമായി രുന്നു എന്ന് ലിബിൻ മുൻപ് പറഞ്ഞിരുന്നു.

Comments are closed.