നിന്നെ ഒന്ന് കാണുവാനും ചേർത്ത് കെട്ടിപ്പിടിക്കാനും ഞാൻ എത്ര തവണ ആഗ്രഹിച്ചിരുന്നുവെന്നോ.. മേഘനയുമായുള്ള കൂടിച്ചേരൽ ആഘോഷമാക്കി നവ്യാനായർ.. | Navya Nair

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് നവ്യാ നായർ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കു കയായിരുന്നു. എന്നാൽ ഇപ്പോഴിതാ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം നവ്യ തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവച്ചിരുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ  ഇപ്പോൾ സജീവമാ യിരിക്കുന്നത്. നീണ്ട നാളുകളയുള്ള നവ്യയുടെ മനസ്സിലെ ഒരു ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ

സഫലീകരിച്ചിരിക്കുന്നത്. മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയ താരം ആയിരുന്നു മേഘ്ന രാജമൊത്തുള്ള ചിത്രമാണ് നവ്യ പങ്കു വെച്ചിട്ടുള്ളത്. മേഘ്നയെ കാണാൻ എനിക്ക് എപ്പോഴും ആഗ്രഹ മുണ്ടായിരുന്നു നിന്നെ കെട്ടിപ്പിടിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. നിന്നെ കാണാനായതിൽ സന്തോഷമുണ്ട്. ദൃശ്യം 2 ന്റെ  പ്രീമിയറിൽ വച്ചാണ് അവളെ ഞാൻ കണ്ടത് നിന്നെ ഞാൻ സ്നേഹിക്കുന്നു. ഉമ്മ എന്ന അടിക്കുറിപ്പോടെയാണ് നവ്യ മേഘ്നയും ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജ് വഴി

ആരാധകർക്കായി താരം പങ്കു വച്ചിട്ടുള്ളത്. അതീവ സന്തോഷവതികളയാണ് ഇരുവരും ചിത്ര ത്തിലുള്ളത്. ദൃശ്യം 2 കന്നഡ റീമേക്കിന്റെ  പ്രീമിയറിൽ വെച്ചാണ് ഇരുവരും  തമ്മിൽ കണ്ടു മുട്ടിയത്. ജീവിതം സമ്മാനിച്ച അപ്രതീക്ഷിത തിരിച്ചടികളിൽ തളരാതെ പ്രതിസന്ധികളെ നേരിട്ട് അഭിനയത്തിലേക്ക് തിരിച്ചു വരികയാണ് നടി മേഘ്ന രാജ്.  2020 ജൂലൈയിലായിരുന്നു കുടും ബാംഗങ്ങളും ആരാധകരെയും എല്ലാം ദുഃഖത്തിലാഴ്ത്തി കന്നട നടൻ ചിരഞ്ജീവി സർജ ഈ ലോകത്തോട് വിട പറഞ്ഞത്.

പിന്നീട് പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിന്ന മേഘ്ന മറ്റുള്ളവർക്ക് പ്രചോദനം ആയി മാറുകയായിരുന്നു. ഏറെ നാളായി അഭിനയത്തിൽ നിന്ന് വിട്ടു നിന്ന മേഘ്ന വീണ്ടും അഭിനയ രംഗത്തേക്ക് സജീവമായി മടങ്ങിയെത്തുകയാണ് ഇപ്പോൾ. മേഘനയുമായിയുമായി നവ്യ പങ്കു വെച്ച ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. ദൃശ്യം 2 കന്നട റീമേക്കിൽ നായികയായെത്തുന്നത് നവ്യാ നായർ ആണ്. പി. വാസു ആണ് കന്നടയിൽ ദൃശ്യം സംവിധാനം ചെയ്തത്.

Comments are closed.