അമ്മയും മോളും ശരിക്കും തകർത്തു! ജുഗുനു ഡാൻസിൽ പൊളിച്ചടുക്കി മുക്തയും കണ്മണി കുട്ടിയും; ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ] | Muktha and Daughter Kanmani

മലയാളികളുടെ പ്രിയതാരങ്ങളാണ് മുക്ത ജെന്നിയും മകൾ കണ്മണിയും. അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയെപോലെ തന്നെയാണ് മകൾ കിയാര എന്ന കണ്മണിയും. വിവാഹശേഷം അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തെങ്കിലും താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം തന്നെയാണ്. ഇടക്ക് ഇടക്ക് മകൾ കൺമണിയും ഒത്തുള്ള ഇൻസ്റ്റഗ്രാം റീൽസ്

വീഡിയോകൾ മുക്ത പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ എല്ലാ ആഘോഷങ്ങളും വിശേഷങ്ങളും മുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ക്രിസ്മസിന്റെ ചുവപ്പ് ഡ്രസ്സിൽ ക്രിസ്തുമസ് തൊപ്പി ഒക്കെ വെച്ചാണ് ഇരുവരും ഡാൻസ് ചെയ്യുന്നത്. ജുഗുനു എന്ന ട്രെൻഡിംഗ് ഗാനത്തിനാണ് താരവും താരപുത്രിയും ചുവടു വയ്ക്കുന്നത്.

Me and Mine me എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാളികളുടെ പ്രിയതാരമായി മാറിയത്. ഒരിടവേളയ്ക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോൾ മുക്ത. സീരിയലുകളിലൂടെ ആണ് മുക്ത അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

അമ്മയ്ക്കൊപ്പം തന്നെ വരവറിയിച്ച് മകൾ കണ്മാണിയും അഭിനയത്തിലേക്ക് കടക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കൺമണി അഭിനയരംഗത്ത് അരങ്ങേറുന്നത്. ഇടയ്ക്കിടയ്ക്ക് റിമിടോമിയുടെയും മുക്തയുടേയും സോഷ്യൽ മീഡിയ പേജുകളിൽ കണ്മണി എത്താറുണ്ട്. കണ്മണി സമൂഹമാധ്യമങ്ങളിലെ ഒരു കുട്ടി സെലിബ്രിറ്റി ആണ്.

Comments are closed.