
ഉറുമ്പിനെ തുരത്താൻ ഓറഞ്ച് തൊലി മാത്രം മതി; ഇനി വളവും കീടനാശിനിയും ഓറഞ്ച് തൊലി കൊണ്ട്.!! | Orange peel pesticide and fertilizer making
ഓറഞ്ച് ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. പ്രത്യേകിച്ച ചൂടുകാലത്ത് മറ്റും ഓറഞ്ച് കഴിക്കുന്നത് ശരീരത്തിലെ ജലാംശത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതിനും അനു യോജ്യമായ ഒരു ഘടകമാണ്. എന്നാൽ ഓറഞ്ച് കഴിച്ച ശേഷം പുറത്തു കളയുന്ന അതി ൻറെ തൊലി ഉപയോഗിച്ച് വീട്ടിൽ തന്നെ ഉള്ള ചില പ്രശ്ന ങ്ങൾക്ക് പരിഹാരം കാണാം എന്നത് പലർക്കും അറിയാത്ത കാര്യമാണ്. എങ്ങനെയാണ് ഓറഞ്ച് ഉപയോഗിച്ച് വീട്ടിലെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് എന്ന് നോക്കാം.
ഓറഞ്ച് എന്ന് പറയുന്നത് ദ്വിതീയ മൂലകങ്ങളും പ്രാഥമിക മൂലകങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിന്റെ തൊലി നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. തൊലി ഒരു പാത്രത്തിൽ മുറിച്ചിട്ട ശേഷം വെയിലത്ത് വെക്കാതെ മുറി ക്കുള്ളിൽ വെച്ച് ഒരാഴ്ച കൊണ്ട് ഉണക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ ഉണക്കിയെടുത്ത ഓറഞ്ച് തൊലി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെ ടുക്കുക. ഉണങ്ങിയത് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഇത് പൊടിച്ചെടുക്കാൻ സാധിക്കും.
ഇങ്ങനെ പൊടിച്ചെടുത്ത ഓറഞ്ച് തൊലി ഒരു നുള്ള് എടുത്ത് അതിലേക്ക് അല്പം ഉപ്പും ചേർത്ത് പല്ലു തേച്ചു കഴിഞ്ഞാൽ പല്ലിലെ മഞ്ഞ കറയും അഴുക്കും പെട്ടെന്ന് തന്നെ പോകുന്നതിന് സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ നല്ലൊരു ഫേസ്പാക്ക് കൂടിയാണ് ഈ ഓറഞ്ച് തൊലി പൊടിച്ചത്. ചെളിയും മറ്റും നടക്കുമ്പോൾ അതിൽ മണ്ണു നിറയ്ക്കുന്ന സമയത്ത് ഒരു സ്പൂൺ ഓറഞ്ച് പൊടി പൊടിച്ചത് ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം ചെടി നടുക ആണ് എങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ വളരുന്നതിനും ഫലങ്ങൾ ഉണ്ടാകുന്നതിനും സഹായിക്കും.
മറ്റൊരു പ്രധാന സഹായം എന്ന് പറയുന്നത് വീടുകളിലെയും ചെടികളെയും ഉറുമ്പ് ശല്യം ഇല്ലാതാക്കുന്നതാണ്. മുറിക്കുള്ളിൽ ഉറുമ്പിന്റെ ശല്യം അധികം വരികയാണെങ്കിൽ ഒരുനുള്ള് മഞ്ഞപ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചു ഉറുമ്പ് വരുന്ന ഭാഗത്ത് വിതറി കൊടുക്കാവുന്നതാണ്. ഇനി ചെടികൾക്ക് ഈ ഫെർട്ടിലൈസർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. Video Credits : PRS Kitchen