നെഗറ്റീവ് കമൻ്റ് ഇട്ട് മരക്കാറിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.. പത്ര സമ്മേളനത്തിൽ സത്യം പറഞ്ഞ് മോഹൻലാൽ.. സമ്മേളനത്തിൽ പിഷാരടി പങ്ക് വെച്ച ചിത്രം വൈറൽ.. | Amma Association

മലയാള നടി നടന്മാരുടെ താര സംഘടനയാണ് അമ്മ. അമ്മ സംഘടന സംബന്ധിച്ച എല്ലാ വാർത്തകളും ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സംഘടനാ തെരഞ്ഞെ ടുപ്പാണ് ചർച്ചാ വിഷയം. തെരഞ്ഞെടുപ്പ് പരിപാടികൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സൂപ്പർ താരം മോഹൻലാൽ പറഞ്ഞ വാജകങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. തൻ്റെ ഏറ്റവും പുതിയ ചിത്രമായ മരക്കാർ

അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് മോഹൻലാൽ പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഡിസംബർ രണ്ടിനാണ് മരക്കാർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം തീയേ റ്ററിൽ റിലീസ് ചെയ്യുന്നത്. ഒ റ്റി റ്റി റിലീസിന് ആദ്യം ഒരുങ്ങിയ ചിത്രം പിന്നീട് തീയേറ്റർ റിലീസിന് ഒരുങ്ങിയത്. ആദ്യ ദിനത്തിൽ തന്നെ വളരെ മോശം അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായത്. പിന്നീട് വിവിധ ട്രോളുകളും മറ്റും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ

നല്ല രീതിയിൽ ഡിഗ്രെടിങ് നടന്നിട്ടുണ്ട്. ബോധപൂർവമാണ് ചിലർ നെഗറ്റീവ് കമൻ്റുകളും ഡിഗ്ര ഡിങ്ങും ചെയ്യുന്നതെന്ന് മോഹൻലാൽ അറിയിച്ചു. ഇതിലൂടെ നല്ലൊരു സിനിമയെ കൊല്ലു കയാണ് എന്നാണ് മോഹൻലാൽ പറയുന്നത്. ഇത് ഇൻഡസ്ട്രിയേ തന്നെ സാരമായി ബാധിക്കും എന്നാണ് താരം പറഞ്ഞത്. കൂടാതെ സമ്മേളനത്തോട് അനുബന്ധിച്ച് എടുത്ത് പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ നല്ല വ്യൂസും കിട്ടിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് രമേശ് പിഷാരടി

പങ്ക് വെച്ച ഒരു ചിത്രമാണ്. പിഷാരടി മോഹൻ ലാലിന് ഭക്ഷണം സ്പൂൺ കൊണ്ട് കൊടുക്കുന്ന ഫോട്ടോയാണ് വൈറൽ ആയത്. പിഷാരടി തൻ്റെ ഇൻസ്റ്റാഗ്രാം വഴി ഈ ചിത്രം പങ്ക് വെച്ചിട്ടുണ്ട്. “തദേവയുക്തം ഭൈഷജ്യം യദാരോഗ്യമായ കൽപതേ. സചൈവ ഭിക്ഷജാം ശ്രേഷ്ഠോ രോഗേഭ്യോയ പ്രമോചയോൽ” എന്ന രസികൻ ക്യാപ്ഷനാണ് പിഷാരടി ഈ ഫോട്ടോയ്ക്ക് ഇട്ടത്. അമ്മ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടന്ന സമ്മേളനത്തിൽ ലാലേട്ടൻ ഈ വിവരം

അറിയിക്കുകയായിരുന്നു. മോഹൻലാലും ഇടവേള ബാബുവും പ്രസിഡൻ്റും ജനറൽ സെക്രട്ടറിയുമായി ഇലക്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്ന് അംഗങ്ങൾ വരുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നാല് പേർ സ്ത്രീകളാണ്. ശ്വേത മേനോനും മണിയൻ പിള്ള രാജുവുമാണ് വൈസ് പ്രസിഡൻ്റ്സ്. ജോയിൻ്റ് സെക്രട്ടറി ആയി ജയസൂര്യയും തിരഞ്ഞെടുക്കപ്പെട്ടു. മുന്നൂറ്റി പതിനാറ് താരങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 1994 ലാണ് അമ്മ സംഘടന രൂപീകരിക്കുന്നത്.

Comments are closed.