പത്തുമണി നിറയെ പൂവിടാൻ ഈയൊരു വളം മാത്രം മതി! പൂക്കൾ കൊണ്ട് നിറയാൻ ഒരു അടിപൊളി ഐഡിയ.!!

പത്തുമണി ചെടി നല്ലപോലെ പൂക്കുവാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയാം. നല്ല വെയിൽ ഉള്ള സ്ഥലത്ത് വേണം ചെടി വയ്ക്കാൻ. പത്തുമണി ചെടി നല്ലപോലെ പൂവിടാൻ ആയി ഈ ഒരു വളം മാത്രം ചെയ്താൽ മതിയാകും. ഇതിനായി തളിക്കേണ്ട സ്പ്രേ ഉണ്ടാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ഇവയാണ്. ആദ്യമായി വേണ്ടത് എക്സാം സോൾട്ട് അഥവ മഗ്നീഷ്യം സൾഫേറ്റ് എന്ന കെമിക്കലാണ്.

ഇത് കണ്ടാൽ പഞ്ചസാര തരികൾ പോലെ ഇരിക്കും. അങ്ങനെ ഇരിക്കും എങ്കിലും ഇത് പഞ്ചസാരയല്ല. എക്സാം സോൾട്ട് എന്നാണ് പറയുന്നത്. സോൾട്ട് എന്ന് കേൾക്കുമ്പോൾ എല്ലാവരും വിചാരിക്കും ഉപ്പ് ആണെന്ന്. ഇത് ഉപ്പും അല്ല മഗ്നീഷ്യം സള്ഫേറ്റ് ആണ്. സാധാരണ കറികൾക്കും മറ്റും നമ്മൾ ഉപയോഗിക്കുന്ന ഉപ്പ് സോഡിയം ക്ലോറൈഡ് ആണ്. ഇനി സ്പ്രേ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

പത്തുമണി നിറയെ പൂവിടാൻ

ഒരു ടേബിൾസ്പൂൺ മഗ്നീഷ്യം സൾഫേറ്റ് എടുക്കുക. അത് ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കുക. അതിനുശേഷം ഒരു സ്പ്രേയർ ലേക്ക് ഇത് ഒഴിക്കുക. ഇനിയത് പത്ത് മണി ചെടി കളിൽ തളിക്കുക. ഇത് പത്തുമണി ചെടികളിൽ മാത്രമല്ല, മറ്റെല്ലാ പൂച്ചെടികളും ഇത് തള്ളിക്കാവുന്നതാണ്. മറ്റുള്ള കീടനാശിനികൾ ഉപയോഗിച്ചാൽ അത് ചെടികൾ തഴച്ചു വളരുന്നതിന് മാത്രമേ ഉപകരിക്കൂ.

പൂക്കൾ ഉണ്ടാവുകയില്ല. എന്നാൽ ഈ മിശ്രിതം സ്പ്രേ ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് ഫലം ലഭിക്കും. മിശ്രിതം ഉണ്ടാക്കുമ്പോഴും സ്പ്രേ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. Video credit: My Small Wonderworld