Peringalam Plant Benefits Malayalam : നമ്മളുടെ എല്ലാം വീടുകളിലും തൊടികളും സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പെരിങ്ങലം എന്ന് പറയുന്നത്. ഒരുവേരൻ,പെരു,വട്ടപ്പെരുക്, പെരുക്കിൻ ചെടി, പെരുകിലം, പെരുവലം, പെരിയലം എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. മയൂരജഗ്ന എന്നാണ് ഇതിന്റെ സംസ്കൃതനാമം. ഇത്രയേറെ പേരുകൾ വരാനുള്ള കാരണം ഈ ചെടി മനുഷ്യരുടെ
ജീവിതത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആരോഗ്യത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ചെടിക്ക് സാധാരണ ഒറ്റ വേരാണ് കാണപ്പെടുന്നത്. ഒറ്റ വേര് കൊണ്ട് തന്നെ ഈ ചെടി ഒരു പ്രദേശം മുഴുവനും ആയി വളർന്നു ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുർവേദം ഹോമിയോപ്പതി സിദ്ധവൈദ്യം എന്നിവയിലെല്ലാം ഈ ചെടിയുടെ ഔഷധഗുണങ്ങൾ ഉപയോഗിക്കാറുണ്ട്. ക്യാൻസറിന് വേണ്ടി
മരുന്നായി പല ഗവേഷണങ്ങളും പെരിങ്ങലം വെച്ച് നടത്തിവരുന്നു. പെരിങ്ങല ത്തിന്റെ ഇല്ല എടുത്തു നെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി പാലിൽ ചേർത്ത് കഴിച്ചാൽ എച്ച് വൺ എൻ വൺ അണുബാധ ഇല്ലാതാകുന്നത് ആയി കാണാം. കൂടാതെ ഇങ്ങനെ കഴിക്കുന്നത് ഡെങ്കിപ്പനി ചിക്കൻ കുനിയ പോലുള്ള പകർച്ച രോഗങ്ങളെയും പ്രതിരോധിക്കും. ഇതിന്റെ തളിരില കാട്ടു ജീരകം
ചേർത്ത് അരച്ച് സേവിക്കുകയാണെങ്കിൽ ഷുഗറിന് ഒരു പരിധി വരെ ശമനം കിട്ടുന്നതാണ്. കൂടാതെ ഇതിന്റെ കൂമ്പ് അരച്ച് കഴിക്കുകയാണെങ്കിൽ രക്തത്തിലെ കൗണ്ട് കുറയുന്നത് കൂട്ടാനായി സഹായിക്കുന്നു. കുട്ടികളിലെ വിര ഇളക്കുവാൻ ആയി പെരിങ്ങല ത്തിന്റെ ഇല കഷായംവെച്ച് കൊടുക്കുന്നത് നല്ലതാണ്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ പെരിങ്ങല ത്തിന്റെ കൂടുതൽ സവിശേഷതകൾ വീഡിയോയിൽ നിന്നും നേരിട്ട് കണ്ടു മനസ്സിലാക്കാം. Video Credit : PK MEDIA – LIFE