അറിയാതെ പോലും കഴിക്കരുത് ഇവയൊന്നും! കഴിക്കാൻ പാടില്ലാത്ത ചില കായ്‌കൾ; ഇനിയും അറിയാതെ പോകരുതേ ആരും.!! | Poisonous Fruits

ഒരു വസ്തു പ്രകൃതിജന്യമായ കൊണ്ട് മാത്രം മനുഷ്യർക്ക് ഗുണകരമാകുമോ. നമ്മുടെ ഈ പ്രകൃതിയിൽ കഴിക്കാൻ പാടില്ലാത്ത ഒരുപാട് കായ്കനികൾ ഉണ്ട്. പ്രകൃതിജന്യമായ പ്രത്യേകിച്ച് സസ്യജന്യമായ അത് എല്ലാം ആരോഗ്യപ്രദം അല്ല. പ്രകൃതിയിൽ നൂറുശതമാനം സസ്യജന്യമായ മനുഷ്യ ജീവന് ഹാനികരമായ പലതും ഉണ്ട്. അതിൽ ചിലതിനെ പറ്റി പരിചയപ്പെടാം. അത്തരത്തിൽ

ഒന്നാണ് കുന്നിക്കുരു. കുന്നിക്കുരു പൊട്ടിക്കാതെ അതേപടി വിഴുങ്ങിയാൽ അതുപോലെതന്നെ മലത്തിൽ കൂടി പുറത്തുപോകും. പലപ്പോഴും അപകടമൊന്നും സംഭവിക്കാറില്ല പക്ഷേ ചവച്ചരച്ച് കഴിച്ചാൽ ഒരെണ്ണം മതിയാകും. ഇതിലെ അപകടകാരിയായ ഘടകം അബ്രിൻ എന്ന വിഷം ആണ്.
ടോക്സ് ആൽബുമിൻ എന്ന വിഭാഗത്തിൽപ്പെടുന്ന വിഷം ആദ്യം ചർദ്ദിയും വയറിളക്കവും

ഉണ്ടാകും. അതുകഴിഞ്ഞ് ഈ വിഷം ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയ താളം തെറ്റി അതിന്റെ പ്രവർത്തനം ആകെ തകരാറിലാകും. ഇതുപോലെ മറ്റൊരു വസ്തുവാണ് ആവണക്ക്. വേദനിക്കും മറ്റും മരുന്നായി ഉപയോഗിക്കാം. പക്ഷേ കായ ഉള്ളിൽ ചെന്നാൽ മാരകവിഷം ആണ്. റിസിൻ എന്ന പേരുള്ള ടോപ്സ് ആൽബമിൻ വളരെ അപകടകാരിയാണ്.

അഞ്ചു മുതൽ പത്ത് വരെ കുരുക്കൾ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം. മറ്റൊന്നാണ് കമ്മട്ടി. ഇത്തരത്തിൽ വിഷ ജനകമാണ് എരിക്ക്. മറ്റൊന്നാണ് ചേര് ഈ ഇനം സസ്യം ചതവുകൾ ശരീരത്തിൽ ഉണ്ടായതായി മറ്റുള്ളവരെ കബളിപ്പിക്കാൻ ഉപയോഗിക്കാം. മറ്റൊന്നാണ് മഞ്ഞ അരളി കുട്ടികൾ അറിയാതെ കഴിച്ചു പോകുന്ന ഒന്നാണിത്. ഈ ചെടിയുടെ കായ മാത്രമല്ല എല്ലാ ഭാഗവും വിഷം ഉള്ളതാണ്. Video Credits : anweshanam

Poisonous Fruits