പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കി നടി സംയുക്ത മേനോൻ; ഇനി താരത്തിന്റെ യാത്ര ചുവപ്പ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിൽ.!! | Samyuktha Menon new Car | BMW 3 Series Gran Limousine

യുവതാരനിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി സംയുക്ത മേനോൻ. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെയാണ് താരം മലയാളത്തില്‍ ശ്രദ്ധ നേടിയത്. ചിത്രത്തിലെ കഥാപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ടൊവിനോയുടെ നായികയായി ‘എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിലും സംയുക്ത വേഷമിട്ടിരുന്നു. സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ ‘ലില്ലി’ എന്ന സിനിമയിലെ പ്രകടനവും

സംയുകതയെ വേറിട്ട ഒരു അഭിനേത്രിയാക്കി. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു ബി എം ഡബ്ള്യു കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. പുത്തൻ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിനാണ് സംയുക്ത മേനോൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുന്നേ ചില ഇന്റർവ്യൂകളിലെല്ലാം സ്വന്തമായി ഒരു

ബി എം ഡബ്ള്യു കാർ സ്വന്തമാക്കാനുള്ള ആഗ്രഹത്തെ പറ്റി താരം മനസുതുറന്നിരുന്നു. എന്റെ സന്തോഷം നിങ്ങളെല്ലാവരുമായും ഞാൻ പങ്കിടുന്നു എന്ന് പറഞ്ഞാണ് ഇൻസ്റ്റാഗ്രാമിൽ താരം പുതിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചുവപ്പാണ് വണ്ടിയുടെ നിറം. താരത്തിനിഷ്ടപ്പെട്ട നിറം ചുവപ്പാണെന്ന് നേരത്തെ തന്നെ ആരാധകരോട് താരം പറഞ്ഞിട്ടുമുണ്ട്. താരത്തിന്റെ പുതിയ സന്തോഷത്തിന് ആശംസകളറിയിക്കുകയാണ്

ഇപ്പോൾ ആരാധകർ. ഇക്കഴിഞ്ഞ സംസ്ഥാന സിനിമാ പുരസ്‌കാരങ്ങളുടെ അവസാനഘട്ട നോമിനേഷനിൽ സംയുക്തയുമുണ്ടായിരുന്നു. വെള്ളത്തിലെ അഭിനയത്തിലൂടെയാണ് സംയുക്ത നോമിനേഷൻ ലിസ്റ്റിലെത്തിയത്. എന്നാൽ അതേ സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയെങ്കിലും സംയുക്ത പിന്തള്ളപ്പെടുകയായിരുന്നു. താരത്തിന് അവാർഡ് ലഭിക്കാത്തതിൽ ആരാധകർക്ക് അതൃപ്തി ഉണ്ടായിരുന്നെങ്കിലും

ഇപ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചെത്തിയ സംയുക്തയെ കണ്ട് ആശ്വസിക്കുകയാണ് ആരാധകർ. അഭിനയിക്കുന്ന സിനിമകളിലെല്ലാം തന്റെ കഥാപാത്രത്തിലേക്ക് പൂർണമായും കടന്നുചെല്ലുന്ന അഭിനേത്രിയാണ് സംയുക്ത. ഒരുപിടി നല്ല ചിത്രങ്ങളാണ് സംയുക്തയുടേതായി ഇനി ബിഗ്‌സ്‌ക്രീനിലെത്താനുള്ളത്. ഏറെ ആരാധകപിന്തുണയോടെയാണ് ഇപ്പോൾ താരത്തിന്റെ കരിയർ മുന്നോട്ടുപോകുന്നത്.

Comments are closed.