സാന്ത്വനത്തിൽ അടുത്ത വഴിത്തിരിവ്.. സാന്ത്വനത്തിന്റെ ചെല്ലക്കുട്ടി കണ്ണൻ അപകടത്തിലേക്ക്; സാന്ത്വനത്തിന്റെ തകർച്ചയുടെ തുടക്കം കണ്ണനോ!! | Santhwanam Today Episode | Santhwanam Latest Episode

ടോപ്പ് റേറ്റിങ്ങിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത രീതിയിലാണ് സാന്ത്വനം പരമ്പരയുടെ മുന്നേറ്റം. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. ഹരിയും അപർണയും അമരാവതിയിലെത്തിയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച്ച പരമ്പര അവതരിപ്പിച്ചത്. ഹരിയെ തന്നോടടുപ്പിക്കാൻ നോക്കുന്ന തമ്പിയും വിട്ടുമാറാൻ ശ്രമിക്കുന്ന ഹരിയും എപ്പിസോഡുകളിൽ നിറഞ്ഞു നിന്നിരുന്നു.

എന്നാൽ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ കണ്ട് വീണ്ടും അങ്കലാപ്പിലായിരിക്കുകയാണ് ആരാധകർ. സാന്ത്വനത്തിലെ ഏറ്റവും ചെറിയ അംഗം കണ്ണൻ എന്തോ ഒരു അപകടത്തിൽ ചെന്നുപെടുന്നു എന്നതാണ് പ്രൊമോ കാണിക്കുന്നത്. സംഭവം എന്താണെന്ന് പ്രൊമോയിൽ പറയുന്നേയില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദേവിയുടെയും ശിവന്റെയും അഞ്ജലിയുടേയുമൊക്കെ അടുത്ത് നിൽക്കുന്ന

കണ്ണനെ പ്രൊമോയിൽ കാണിക്കുന്നുണ്ട്. ഇതിനുമുന്നേ തമ്പിയുടെ ചതി മൂലം കണ്ണൻ പോലീസ് സ്റ്റേഷനിൽ ഒരു രാത്രി കഴിയേണ്ട അവസ്ഥ വന്നിട്ടുണ്ട്. അന്ന് അപർണ മുൻകയ്യെടുത്താണ് കണ്ണനെ രക്ഷപ്പെടുത്തിയത്. എന്നാൽ ഇത്തവണ അതിനേക്കാളും വലിയ എന്തോ ഒന്ന് നടന്നിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ നിഗമനം. കണ്ണൻ എന്തെങ്കിലും തരത്തിൽ പ്രണയ വിഷയങ്ങളിൽ പെട്ടിട്ടുണ്ടാകാം എന്നും ചിലർ പറയുന്നുണ്ട്.

അതേ സമയം പരമ്പരയിൽ വരും ദിനങ്ങളിൽ ശിവനും അഞ്‌ജലിയും തമ്മിൽ കൂടുതൽ അടുക്കുമെന്നും അവരുടെ പ്രണയ രംഗങ്ങൾ ഇനി തുടർച്ചയായി കാണിച്ചേക്കുമെന്നും പ്രൊമോ വീഡിയോ സൂചന തരുന്നുണ്ട്. സാവിത്രിയെ ശിവനും അഞ്‌ജലിയും ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന ഒരു രംഗവും പ്രൊമോയിൽ കാണാം. ഇത്‌ കണ്ട് പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്. എന്തായാലും സാവിത്രിയമ്മായി

ഇനി ശിവേട്ടനെ വാനോളം സ്നേഹിക്കുമല്ലോ എന്നാണ് ആരാധകരുടെ ചർച്ച. കെട്ടുറപ്പുള്ള സാന്ത്വനം കുടുംബത്തിൽ നിന്ന് ഹരിയെയും അപ്പുവിനെയും അടർത്തിമാറ്റാൻ തമ്പി പുതിയ തന്ത്രങ്ങൾ പയറ്റിത്തുടങ്ങുന്നു എന്ന് പുതിയ പ്രൊമോയിൽ പറയുന്നുണ്ട്. ഒരു വശത്ത് ഹരി, മറുവശത്ത് കണ്ണൻ… ഇനി എന്താണ് സാന്ത്വനത്തിൽ സംഭവിക്കുകയെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Comments are closed.