ജയന്തിക്ക് വേണ്ടത് അഞ്ജലിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടി! ശിവേട്ടന് വേണ്ടി അഞ്ജു സംസാരിച്ചത് പൊളിച്ചെന്ന് പ്രേക്ഷകർ.. അഞ്ജുവിന് കയ്യടിച്ച് സാന്ത്വനം ആരാധകർ! | സാന്ത്വനം | Santhwanam Today Episode | Santhwanam Latest Episode | Santhwanam Episode December 31

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയിൽ താരം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക അനിൽ, രക്ഷാ രാജ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.

പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം പരമ്പരയിലെ സാവിത്രി എന്ന കഥാപാത്രത്തിന് മരുമകനായ ശിവനോട് പൂർണമായും എതിർപ്പായിരുന്നു. എന്നാൽ സാവിത്രി വയ്യാതായ അവസ്ഥയിൽ സഹായിക്കാൻ ശിവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാവിത്രിയെ ശിവനും അഞ്ജലിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചതും മറ്റും കഴിഞ്ഞ എപ്പിസോഡുകളിൽ

കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആശുപതിയിൽ ചിലവായ തുക എങ്ങനെ ശിവന് മടക്കി കൊടുക്കുമെന്നാണ് സാവിത്രി ശങ്കരനോട് ചോദിക്കുന്നത്. അങ്ങനെ പണം കൊടുത്താൽ ശിവേട്ടൻ വാങ്ങുമെന്ന് തോന്നുന്നുണ്ടോ എന്ന് അഞ്ജലി അച്ഛനോടും അമ്മയോടും പറയുകയാണ്. അതേ സമയം അഞ്ജലിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന ജയന്തിക്ക് അഞ്ജു നന്നായി തന്നെ കൊടുക്കുന്നുണ്ട്. അങ്ങനെ രണ്ട് കിട്ടേണ്ട സമയം ജയന്തിക്ക് പണ്ടേ കഴിഞ്ഞു എന്നാണ്

ആരാധകരിൽ പലരും പറയുന്നത്. കണ്ണന്റെ പതിവ് കോമഡിരംഗം വീണ്ടും പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത്തവണ സാന്ത്വനത്തിലെ അമ്മയുടെ അടുത്താണ് കണ്ണന്റെ കുസൃതി. സാന്ത്വനം എന്ന ഈ ഭൂഗോളം കറങ്ങുന്നതു തന്നെ കണ്ണന്റെ അച്ചുതണ്ടിലാണെന്നാണ് ഇത്തവണ വാചകമടി. എന്തായാലും സാന്ത്വനം കുടുംബത്തോട് പ്രേക്ഷകർക്ക് വല്ലാത്തൊരു സ്നേഹമാണ്. തമിഴിൽ പാണ്ട്യൻ സ്റ്റോർസ് എന്ന പേരിൽ ഹിറ്റായി തുടരുന്ന പരമ്പരയുടെ തമിഴ്

റീമേക്ക് ആണ് സാന്ത്വനം. കണ്ണൻ എന്ന കഥാപാത്രം തമിഴിൽ ഒരു പെൺകുട്ടിയെയും വിളിച്ച് സാന്ത്വനത്തിൽ എത്തുന്നതും അതോടെ സാന്ത്വനത്തിലുള്ളവരെല്ലാം കണ്ണനെതിരെ തിരിയുന്നതുമൊക്കെ കാണാം. തമിഴിൽ ഈ കഥാപാത്രം സാന്ത്വനത്തിന് തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതു മൊക്കെയാണ് കാണിക്കുന്നത്. തമിഴ് പതിപ്പ് അതേ പോലെ തുടരുകയാണെങ്കിൽ മലയാളത്തിലും ഇങ്ങെനെയൊക്കെ സംഭവിക്കുമോ എന്ന ആശങ്കയിലാണ്.

Comments are closed.