സേവനാഴിയും റേഷൻ അരിയും വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. അപ്പോൾ കാണാം അത്ഭുതം! | Sevanazhi With Rice Recipe

റേഷനരി കൊണ്ട് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന കിടിലൻ റെസിപ്പി നോക്കാം. അതിനായിട്ട് വേണ്ടത് ഒരു ഗ്ലാസ് റേഷനരി എടുക്കുക എന്നുള്ളതാണ്. ശേഷം റേഷൻ അരി ഒരു മണിക്കൂർ വെള്ളത്തിൽ ഒന്ന് കുതിർക്കാൻ ആയിട്ട് വയ്ക്കുക. അതുപോലെ തന്നെ ഒരു പത്തു പന്ത്രണ്ട് വറ്റൽമുളക് വെള്ളത്തിലിട്ടു കഴുകിയതിനുശേഷം കുതിർത്തു

എടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാർ എടുത്ത് ആദ്യമേ റേഷൻ അരി ഇട്ടു കൊടുക്കുക അതിനുശേഷം വറ്റൽമുളകും ഇട്ട് ഒരു നാലഞ്ച് വെളുത്തുള്ളിയും കൂടെ ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. എന്നിട്ട് ഒരു പേസ്റ്റ് പരുവത്തിൽ അരച്ച തിനു ശേഷം ഒരു പാത്രത്തിലേക്ക് ഇതു മാറ്റി കുറച്ച് കറുത്ത എള്ളും കുറച്ച് ജീരകവും ആവശ്യത്തിന് ഉപ്പും

ഒരു വലിയ കപ്പ്‌ കടലമാവും ഇട്ട് നന്നായി മിക്സ് ചെയ്തു എടുക്കുക. ശേഷം അടുത്തതായി ഇതിലേക്ക് കുറച്ച് ഇടിയപ്പത്തിന് യോ പത്തിരിയുടെ യോ പൊടി ചേർത്ത് കൂടി ചേർത്ത് ഒരു സ്പൂൺ ചൂടാക്കിയ എണ്ണയും ഒഴിച്ച് ഒന്ന് മിക്സ് ചെയ്തു കുഴച്ച് എടുക്കുക. എന്നിട്ട് ചെറിയ രീതിയിൽ ഉരുട്ടി എടുത്തിട്ട് സേവനാഴി എടുത്ത് അതിനുള്ളിൽ സ്റ്റാർ ഇന്റെ

അച്ച് ഇട്ടതിനു ശേഷം മാവ് അതിലേക്ക് ഇട്ട് ചെറുതായിട്ട് കറക്കി എടുക്കുക. അടുത്തതായി പാനിൽ നല്ലപോലെ എണ്ണ ചൂടാക്കിയശേഷം ഈ മാവ് എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. സ്വാദിഷ്ടമായ മുറുക്ക് റെഡി. വളരെ എളുപ്പം റേഷനരി കൊണ്ട് വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്ന ഒരു സ്വാദിഷ്ഠമായ നാലുമണി പലഹാരം ആണിത്. Video Credits :

Comments are closed.