നിങ്ങൾ ലൗവേഴ്സ് ആണോ എന്ന് കളിയാക്കി കൊണ്ട് ജയന്തി; അതെ ഞങ്ങൾ ലൗവേഴ്സ് തന്നെയാണ് എന്ന അഞ്ജുവിന്റെ മാസ്സ് മറുപടി.!! | സാന്ത്വനം | Santhwanam Latest Episode

പ്രേക്ഷകപ്രിയ പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെ. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം. തുടക്കം മുതൽ പ്രേക്ഷ കരെ ഏറെ ആകർഷിച്ച പരമ്പര കേന്ദ്രകഥാപാത്രങ്ങളായ ശിവന്റെയും അഞ്ജലിയുടെയും

ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട് പ്രേക്ഷകമനം കവരുകയായിരുന്നു. തമ്മിൽ കണ്ടാൽ ലഹള കൂടിയിരുന്ന ഇരുവർക്കും ഇപ്പോൾ ഒരു രാത്രി പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥയാണ്. സാവിത്രിക്ക് വയ്യാതായതിനെ തുടർന്ന് അഞ്ജലി സ്വന്തം വീട്ടിൽ നിൽക്കുകയാണ്. ആദ്യദിനങ്ങളിൽ ശിവൻ കൂടെ യുണ്ടായിരുന്നെങ്കിലും പിന്നീട് സാന്ത്വനത്തിലേക്ക് മടങ്ങി. പരമ്പരയുടെ പുതിയ

പ്രോമോ വിഡിയോ യിൽ ഒരു രാത്രി പിരിഞ്ഞിരിക്കുന്ന ശിവൻെറയും അഞ്ജലിയുടെയും മാനസി കാവസ്ഥയാണ് കാണിച്ചിരിക്കുന്നത്. അഞ്ജലിയെ പിരിഞ്ഞിരിക്കുന്നതിൽ തനിക്ക് യാതൊരു ബുദ്ധി മുട്ടും ഇല്ലല്ലോ എന്ന് തമാശക്ക് ശിവൻ അഞ്ജുവിനോട് പറയുന്നുണ്ടെങ്കിലും ശിവന് സമാധാനത്തി ന്റെ തരിമ്പ് പോലുമില്ലെന്ന് വ്യക്തമാണ്. സാന്ത്വനത്തിലെ റൂമിൽ എന്തെങ്കിലും പ്രത്യേകിച്ച് മിസ്

ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും മിസ് ചെയ്യുന്നില്ല എന്നാണ് ശിവന്റെ മറുപടി. എന്നാൽ പാതിരാത്രിയും ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന അഞ്ജലിയെ ജയന്തി പിന്തുടരു കയാണ്. നിങ്ങൾ ലവേഴ്സ് ആണോ എന്നാണ് ജയന്തി കളിയാക്കിക്കൊണ്ട് ചോദിക്കുന്നത്. അത്, ഞങ്ങൾ ലവ്വേഴ്സ് തന്നെയാണ് എന്ന അഞ്ജുവിന്റെ മറുപടി പ്രേക്ഷകരെയും ചിരിപ്പിക്കുകയാണ്.

അതേ സമയം സാവിത്രിയുടെ രോഗാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് ദേവിയും ബാലനും. ബാലന് സാവിത്രിയുടെ രോഗാവസ്ഥയിൽ വല്ലാത്ത സങ്കടമുണ്ട്. ഇതെല്ലം കേട്ടുകൊണ്ടിരിക്കുന്ന ദേവിയും വേവലാതിപ്പെടുകയാണ്. എന്താണെങ്കിലും സാന്ത്വനം വീട്ടിൽ സമാധാനം കെടുത്തുന്ന രണ്ടുപേർ തമ്പിയും ജയന്തിയുമാണെന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. സാന്ത്വനത്തിന്റെ ഏറെ നിർണ്ണായകമായ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Comments are closed.