പപ്പായ ചുവട്ടിലെ നിറയെ കായ്ക്കാൻ ഒരു അടിപൊളി സൂത്രപ്പണി.. വീട്ടു മുറ്റത്തൊരു കുള്ളൻ പപ്പായ.!! | short papaya tree

Short papaya tree : എല്ലാ സമയത്തും പഴം തരുന്ന പപ്പായ ശെരിക്കും വീട്ടു വളപ്പില്‍ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ്. ഒപ്പം തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ് നമ്മുടെ പപ്പായ. കൊഴുപ്പും ഊർജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മർദ്ദം, കുടൽപ്പുണ്, തുടങ്ങിയ അസുഖം ഉള്ളവർക്കും ഇത് കഴിക്കാം. മാത്രമല്ല, സൗന്ദര്യ വർധക വസ്തുവായും, രോഗമുക്തി നേടാനുള്ള

ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് നമ്മുടെ പപ്പായ. കേവലം ഫലം എന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി കരുതേണ്ടവയാണ് എന്ന് പലർക്കും അറിയാം. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, മലബന്ധ സംബന്ധമായ പ്രശ്നങ്ങൾക്കും, തീപ്പൊള്ളൽ ഏറ്റതിന്റെ വ്രണങ്ങൾ ശമിക്കുന്നതിനും പപ്പായ സത്യത്തിൽ വളരെ നല്ലതാണ്. വെള്ളം കെട്ടി നില്കാത്ത സ്ഥലം ചെടി വളർത്താൻ തെരഞ്ഞെടുക്കണം.

ഒന്നില് കൂടുതൽ തൈകളാണ് നടുന്നതെങ്കിൽ രണ്ടര മീറ്റര് അകലത്തിൽ നടണം. മുക്കാൽ മീറ്റർ ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതിൽ കുമ്മായവും ചാണക പൊടിയും മേല് മണ്ണും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം. വർഷത്തിൽ രണ്ടു തവണ വീതം എല്ല് പൊടിയും ഒരു കുട്ട ചാണകവും അരക്കിലോ വേപ്പിന് പിണ്ണാക്കും നല്കുന്നത് നല്ലതാണ്. അധികം പൊക്കം വെച്ച് പോകാതിരിക്കാൻ ചെറിയ 3, 4 കഷ്ണം തണ്ടിൽ നിന്ന് മുറിച്ചു മാറ്റുക.

അതിൽ ചകിരി ചോറ് നിറച്ച പ്ലാസ്റ്റിക് കവർ കെട്ടി, ചെറിയ നനവോടെ മൂടി വെക്കുക. 30 ദിവസങ്ങൾക്ക് ശേഷം കവറിന് താഴെയായി മുറിച്ചെടുക്കുക. ഇത് മണ്ണും വളയും തുല്യമായി നിറച്ച ചട്ടിയിലേക്ക് മാറ്റി നടുക. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്നും ബാക്കി വിവരങ്ങളും വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും തീർച്ചയായും ചെയ്തു നോക്കൂ.. Video credit : Easytech malayalam

Rate this post