വാസിലിൻ കൊണ്ട് ഇങ്ങനെയും ഉപകാരമോ.? വാസലിൻ കൊണ്ടുള്ള ഈ രഹസ്യം, ആരും ഇനി അറിയാതെ പോവല്ലേ! | Super tip Vaseline

Super tip Vaseline Malayalam : വീടിനു പുറത്തേക്കോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ കൂടെയോ പുറത്തു പോകുമ്പോൾ ഒരു പെർഫ്യൂം കൈയിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ് എന്ന ചിന്ത പലർക്കും പലപ്പോഴും ഉണ്ടാകാറുണ്ടല്ലോ. ഈയൊരു പ്രശ്നത്തിന് വളരെ ചെറിയ ചിലവിൽ എങ്ങനെ മറികടക്കാം എന്ന് നമുക്ക് നോക്കാം.

ഓരോ വീട്ടിലും അല്ലെങ്കിൽ ഓരോ വ്യക്തികളുടെയും കയ്യിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണല്ലോ വാസ്‌ലിൻ. എന്നാൽ ഈ ഒരു വാസ്ലിന് മറ്റു പല തരത്തിലും ഉപയോഗകരമാക്കാം എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. വാസലിന്റെ ഗന്ധമുള്ള ഒരു പെർഫ്യൂം ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ നിർമ്മിച്ചെടുക്കാം എന്ന് നോക്കിയാലോ.

ആദ്യമായി ഒരു ടേബിൾ സ്പൂണിൽ വാസലിൻ ജെൽ എടുക്കുക. തുടർന്ന് ഈയൊരു സ്പൂൺ ഗ്യാസ് ബർണറിൽ വെച്ച് ചൂടാക്കി ജെൽ രൂപത്തിലാക്കി മാറ്റുക. തുടർന്ന് ഈയൊരു ജെൽ, ലിപ് ബാമിന്റെ പോലെയുള്ള ചെറിയ ഗ്ലാസ്‌ ഡപ്പിലേക്ക് മാറ്റുക. ശേഷം നമ്മുടെ കൈയിലുള്ള ഏതെങ്കിലും ഒരു പെർഫ്യൂമിൽ നിന്നും ഒന്നോ രണ്ടോ തവണ മാത്രം സ്പ്രേ ചെയ്യുകയും അവ മിക്സ് ചെയ്യുകയും ചെയ്യുക.

ശേഷം ഈ ഡപ്പി ഏകദേശം അഞ്ച് മിനിട്ടോളം ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിക്കുക. ശേഷം ഇവ കട്ടയായതിനുശേഷം അവശ്യ സമയങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ പെർഫ്യൂം സ്പ്രേ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് അനുയോജ്യമായ മാർഗം കൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Mums Daily Tips & Tricks