Browsing tag

fertilizer

കോവക്ക കാടു പിടിച്ചത് പോലെ ഉണ്ടാകുവാൻ ഇങ്ങനെ ചെയ്താൽ മതി.. കൃഷി രീതിയും പരിചരണവും.!!

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ കൃഷി. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഏറ്റവും നല്ലത്‌. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടണം. ഒരു മാസം പ്രായമായാൽ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. ദിവസവും നനച്ചു കൊടുത്താൽ കോവൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ നമുക്ക് പറിച്ചെടുക്കാം. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ […]

വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!!

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]