ശരീരത്തിൽ ഈ 4 ഭാഗത്ത് ചൊറിച്ചിൽ ഉണ്ടെങ്കിൽ തള്ളികളയരുത്! അത് വലിയ രോഗങ്ങളുടെ ലക്ഷണമായേക്കാം; ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന മുന്നറിയിപ്പ്!! | Itching Causes
Itching Causes : ഉള്ളംകൈയിലും കാലിന്റെ പാദത്തിലും തുടർച്ചയായി ചൊറിച്ചിൽ അനുഭവപ്പെടുന്നത് ചിലപ്പോൾ കരൾസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. പ്രത്യേകിച്ച് രാത്രിയിൽ ചൊറിച്ചിൽ കൂടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കണ്ണിനും ചർമ്മത്തിനും മഞ്ഞനിറം, മൂത്രത്തിന് കടുംനിറം, മലത്തിന് ഇളംനിറം, അമിതമായ ക്ഷീണം, വയറിന്റെ വലതുഭാഗത്ത് വേദന എന്നിവയും ഉണ്ടെങ്കിൽ ഡോക്ടറെ കാണണം. ആവശ്യമായ പരിശോധനകളിലൂടെ കാരണം കണ്ടെത്താനാകും. കണങ്കാലിന് ചുറ്റുമുള്ള ചൊറിച്ചിലിനൊപ്പം കാലിൽ നീര്, ചർമ്മത്തിന് നിറവ്യത്യാസം, ഞരമ്പുകൾ തടിച്ചുകാണൽ എന്നിവയുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ പ്രശ്നങ്ങളോ സിരകളുടെ പ്രവർത്തനക്കുറവോ കാരണമാകാം. വൈകുന്നേരങ്ങളിൽ […]