മൂലക്കുരു പ്രശ്നം നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! | Diet for Piles
Diet for Piles : മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളിൽ വീക്കമുണ്ടാകുന്ന അവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ്. ഇത് ആന്തരികവും ബാഹ്യവുമായ രീതിയിൽ കാണപ്പെടുന്നു. മലവിസർജന സമയത്ത് പുറത്തേക്ക് വന്ന് പിന്നീട് അകത്തേക്ക് പോകുന്ന തടിപ്പുകൾ, കൈകൊണ്ട് തള്ളിയാൽ മാത്രം അകത്തേക്ക് കയറുന്നവ, സ്ഥിരമായി പുറത്തുകാണുന്നവ എന്നിങ്ങനെ ആന്തരിക മൂലക്കുരുവിന് വിവിധ ഘട്ടങ്ങളുണ്ട്. മലബന്ധം, നാരുകൾ കുറഞ്ഞ ഭക്ഷണം, വെള്ളം കുറച്ച് കുടിക്കൽ, വ്യായാമമില്ലായ്മ, അമിതഭാരം, ദീർഘനേരം ഇരുന്നുള്ള ജോലി, മലവിസർജനം പിടിച്ചുവയ്ക്കുന്ന ശീലം എന്നിവ പ്രശ്നത്തിന് കാരണമാകാം. […]