ഈ ഒരു വളം മാത്രം മതി ഒറ്റ ആഴ്ച്ച കൊണ്ട് മൊട്ടുകളും പൂക്കളും തിങ്ങി നിറയാൻ; റോസ് പൂത്തുലയാൻ ഒരു മാന്ത്രിക വളക്കൂട്ട്!! | Turmeric Powder For Rose

Turmeric Powder For Rose

Turmeric Powder For Rose : പൂന്തോട്ടങ്ങളെ അലങ്കരിക്കാൻ മിക്ക വീടുകളിലും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. തുടക്കത്തിൽ നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടുവരുമ്പോൾ റോസാച്ചെടി നല്ല രീതിയിൽ പൂത്തുലഞ്ഞു നിൽക്കുമെങ്കിലും കുറച്ച് ദിവസം കഴിയുമ്പോൾ അതിൽ മൊട്ടുകൾ ഇല്ലാത്ത അവസ്ഥ കണ്ടു വരാറുണ്ട്. എന്നാൽ എത്ര പൂക്കാത്ത റോസും പൂത്തുലഞ്ഞു നിൽക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

റോസാച്ചെടിക്ക് വളപ്രയോഗം നടത്തുന്നതിന് മുൻപായി ആദ്യം തന്നെ അത് നിൽക്കുന്ന ഭാഗത്തെ മണ്ണ് നല്ലതുപോലെ ഇളക്കി സെറ്റ് ചെയ്തു കൊടുക്കണം. അതുപോലെ ചട്ടികളിൽ ആണ് ചെടി വളർത്തിയെടുക്കുന്നത് എങ്കിൽ മണ്ണ് നല്ലതുപോലെ ഇളക്കി വെയിലുള്ള ഭാഗത്തേക്ക് കൊണ്ടു വയ്ക്കാം. അതുപോലെ ചെടിയിൽ ഏതെങ്കിലും രീതിയിൽ ഉള്ള പുഴുക്കുത്തുകളോ മറ്റോ ഉണ്ടെങ്കിൽ അത് കണ്ടു വരുന്ന ഭാഗം മുഴുവനായും കട്ട് ചെയ്ത് കളയാനായി ശ്രദ്ധിക്കണം.

ഉണങ്ങി നിൽക്കുന്ന പൂക്കൾ, വിരിയാതെ നിൽക്കുന്ന കേടായ മൊട്ടുകൾ എന്നിവയെല്ലാം കട്ട് ചെയ്ത് പൂർണമായും പ്രൂണിംഗ് ചെയ്ത് വളപ്രയോഗം നടത്തുന്നതാണ് എപ്പോഴും റോസിന് കൂടുതൽ ഫലം ചെയ്യുക.വളക്കൂട്ട് തയ്യാറാക്കാൻ രണ്ട് രീതികളാണ് പരീക്ഷിക്കുന്നത്. ഇതിൽ ആദ്യത്തെ രീതി ചാണകപ്പൊടി, കമ്പോസ്റ്റ് , കുമ്മായപ്പൊടി എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതമാണ്. മറ്റൊരു രീതി എല്ലുപൊടി,വേപ്പിൻ പിണ്ണാക്ക്,കടല പിണ്ണാക്ക് എന്നിവ ചേർത്തുണ്ടാക്കുന്നതാണ്. ഈയൊരു വളക്കൂട്ട് റോസിന് ഉപയോഗിക്കുമ്പോൾ ചെടിക്ക് ആവശ്യമായ പൊട്ടാഷ്, കാൽസ്യം എന്നിവയെല്ലാം ലഭിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ചെടി നന്നായി തഴച്ചു വളരുകയും നിറയെ മൊട്ടിട്ട് പൂക്കുകയും ചെയ്യുന്നതാണ്. വളപ്രയോഗം നടത്തുന്നതിന് മുൻപായി ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി അതിനടിയിലേക്ക് വളം ഇട്ടു കൊടുത്ത് മണ്ണിട്ട് മൂടണം. ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക.ചെടികൾക്ക് ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ ഒഴിവാക്കുന്നതിനായി വേപ്പില പിണ്ണാക്ക് ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്. റോസിന്റെ കൂടുതൽ പരിചരണ രീതികൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : J’aime Vlog