നീ മരിക്കുന്നതിന് മുൻപ് നിന്നെ ഞാൻ സിനിമയിൽ പാടിപ്പിക്കും; അവസാന വാക്കും പാലിച്ച് ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി.!!

സാധാരണക്കാർക്ക് എന്നും നിരവധി സഹായങ്ങൾ ചെയ്യുന്ന ആളാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഏഷ്യാനെറ്റിൽ ആദ്യകാലങ്ങളിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരൻ എന്ന പരിപാടിയിൽ മത്സരാർത്ഥികൾ ആയി എത്തിയ നിരവധി പേർക്കാണ് അദ്ദേഹം കൈത്താങ്ങ് നൽകിയത്. ഇപ്പോൾ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം കാവൽ തിയേറ്ററുകളിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ കാർമേഘം മൂടുന്നു

എന്ന ഗാനം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചു കൈകാലുകൾ തളർന്ന സന്തോഷിനും ഭാര്യ സംഗീതയ്ക്കും ഈ ഗാനത്തിന് പിന്നിൽ പറയാൻ ഒരു ആയുസ്സിന്റെ കഥ തന്നെയുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുവന്നിരുന്ന കോടീശ്വരനിലൂടെയാണ് തൻറെ ഭർത്താവിന് ഇങ്ങനെയൊരു അവസരം ലഭിച്ചത് എന്ന് സംഗീത പറയുന്നു. സംഗീതയുടെ വാക്കുകൾ ഇങ്ങനെ…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരനിൽ പങ്കെടുക്കാൻ ഞങ്ങൾ വളരെയധികം ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ വിവരങ്ങൾക്കൊപ്പം സുരേഷ് ഗോപിയോട് ചോദിക്കാനുള്ള ഒരു കാര്യം കൂടി എഴുതണം എന്ന് ഉള്ളതിൽ ഞാൻ എൻറെ ഭർത്താവിന് ഒരു സിനിമയിൽ പാടണം എന്ന് എഴുതി ചേർക്കുകയായിരുന്നു. ഒപ്പം അദ്ദേഹത്തിന് ശാരീരിക വൈകല്യം ഉണ്ടെന്നും നല്ലൊരു ഗായകൻ ആണെന്ന് ഞാൻ എഴുതിയിരുന്നു.

അങ്ങനെ എഴുതാൻ കാരണം അദ്ദേഹം ഹോട്ട് സീറ്റിൽ എത്തുക എന്നതിനേക്കാളേറെ അദ്ദേഹം ഒരു സിനിമയിൽ പാടുകയായിരുന്നു എൻറെ സന്തോഷവും ലക്ഷ്യവും. അങ്ങനെ കോടീശ്വരൻ വേദിയിൽ എത്തിയപ്പോൾ സുരേഷ് ഗോപിയോട് അത് പറയുകയായിരുന്നു. അതിൻറെ ഭാഗമായി ഇന്ന് തന്റെ ഭർത്താവിന് വളരെ വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. അതിന് അദ്ദേഹത്തോടുള്ള കടപ്പാടും സ്നേഹവും എത്ര പറഞ്ഞാലും തീരുന്നതല്ല.

Rate this post

Comments are closed.