സിബിഐ അഞ്ചാം ഭാഗത്തിലും വിക്രം ആയി ജഗതി ഉണ്ടാകും; ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചു വരവിൽ കയ്യടിച്ച് സിനിമാലോകം.!! | Jagathy Sreekumar | CBI 5

മലയാളത്തിലെ ഡിറ്റക്റ്റീവ് സിനിമകളിൽ ചരിത്രംകുറിച്ച് സിനിമയാണ് സിബിഐ സീരിസ്. ഈ സീരീസിൽ ഇതുവരെ നാല് ചിത്രങ്ങൾ പുറത്തിറങ്ങി. ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു ഈ സീരീസിലെ ആദ്യ ചിത്രം. പിന്നീട് തൊട്ടുപിന്നാലെ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. ഈ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആയിരുന്നു ആരാധകർ. ആരാധകർക്ക് ഏറെ സന്തോഷം

നൽകി കൊണ്ട് അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം 29 നായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടിയും ചിത്രീകരണത്തിൽ ജോയിൻ ചെയ്തു തുടങ്ങിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആരാധകരെ വീണ്ടും സന്തോഷത്തിൽ ആകുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതുവരെയുള്ള എല്ലാ സീരീസുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തുകൊണ്ട്

ജഗതി ശ്രീകുമാർ അഭിനയിച്ചിരുന്നു. സിബിഐ ഇൻവെസ്റ്റിഗേഷൻ ടീമിലെ വിക്രം എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. അപകടം സംഭവിച്ചതിനുശേഷം തന്റെ ആരോഗ്യനില പൂർണ്ണമായി കൈവരിക്കാത്തതു കൊണ്ടുതന്നെ ജഗതി ശ്രീകുമാർ ഇക്കുറി ചിത്രത്തിൽ ഉണ്ടാകുമോ എന്ന് ആരാധകർ സംശയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അഞ്ചാം ഭാഗത്തിൽ അദ്ദേഹവും ഉണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിൻറെ വീട്ടിൽ

ആണ് ചിത്രീകരണം നടക്കുന്നത്. ജഗതി ശ്രീകുമാറിന്റെ മടങ്ങി വരവിനായി കാത്തിരുന്നവർക്ക് ഇതിലും വലിയ സന്തോഷം നല്കുന്ന മറ്റൊരു വാർത്ത ഇല്ല. ആരാധകർ ഏറെ സന്തോഷത്തോടെ ആണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. അപകടത്തിനു ശേഷം ഒരു പരസ്യ ചിത്രത്തിൽ മാത്രമാണ് ജഗതി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ തന്നോടൊപ്പം അഭിനയിക്കാൻ ജഗതിശ്രീകുമാർ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Comments are closed.