
ചട്ടി നിറക്കാൻ മണ്ണ് വേണ്ട കരിയില മതി.. ഇരട്ടി വിളവിന് കരിയില കൊണ്ട് ഒരു കിടിലൻ പോർട്ടിംഗ് മിക്സ്.!! | weightless potting mix using leaves
മണ്ണ് ഇല്ലാതെ കൃഷി ചെയ്യാനായി ആഗ്രഹിക്കുന്നവർക്ക് ചെടിച്ചട്ടിയിൽ നിറയ്ക്കാൻ പറ്റുന്ന ഒരു മാർഗം പരിചയപ്പെടാം. എന്നാൽ ഗ്രോബാഗിലോ ചട്ടിയിലോ ഒക്കെ മണ്ണ് നിറച്ച് ഇരിക്കുകയാണെങ്കിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ആയി എടുത്തു മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ രീതിയിൽ ചെടികൾ
നടുകയാണെങ്കിൽ അധികം മണ്ണ് ഇല്ലാത്തതു കൊണ്ടുതന്നെ വെയിറ്റ് വളരെ കുറവായിരിക്കും. ഇതിനായി ചെടിച്ചട്ടി തെരഞ്ഞെടുക്കുമ്പോൾ നല്ലൊരു ഹോൾ ഉള്ള ചെടിച്ചട്ടി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കൂടാതെ അത്യാവശ്യം വലിപ്പമുള്ള ഒരു പൈപ്പ് കൂടി ആവശ്യമാണ്. ചട്ടിയുടെ മധ്യ ഭാഗത്തായി പൈപ്പ് വെച്ചതിനു ശേഷം ചുറ്റിനും കരിയില നിറച്ച് കൊടുക്കുക.
കരയില ഇല്ലെങ്കിൽ നല്ല പച്ചക്കറി കമ്പോസ്റ്റ് അല്ലെങ്കിൽ കരിയില കമ്പോസ്റ്റ് ഇട്ടു കൊടുത്താൽ മതിയാകും. കരിയില ഇടുകയാണെങ്കിൽ കുറച്ചു നനഞ്ഞ കരിയില ഇടുന്നതാണ് നല്ലത്. കാരണം നനഞ്ഞ കരിയില ആണെങ്കിൽ പെട്ടെന്ന് തന്നെ പൊടിഞ്ഞ് കമ്പോസ്റ്റ് ആയി മാറാൻ അത് വളരെ സഹായിക്കുന്നു. നാച്ചുറൽ ആയി തന്നെ ഇതിൽ വിരകൾ ഉണ്ടായി വരുന്നതാണ്.
അതുകൊണ്ടു തന്നെ നല്ലൊരു ഓർഗാനിക് മണ്ണായി ഇത് മാറുന്നതാണ്. കൂടാതെ ഇതിനു മുകളിലായി ഒരു ലെയർ കോകോ പിറ്റ് ഇട്ടു കൊടുക്കുക. അതിന്റെ കൂടെ തന്നെ ഭക്ഷണ അവശിഷ്ടങ്ങൾ കൊണ്ടുണ്ടാക്കിയ കമ്പോസ്റ്റ് കൂടി ഇട്ടു കൊടുക്കുക. വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും നിങ്ങൾ കാണൂ. Video credit : LINCYS LINK