പറമ്പിൽ കാണുന്ന ഈ പൊട്ടാഷ് ഇല മതി തക്കാളി നിറയെ കായ്ക്കാൻ! പൊട്ടാഷ് വളം ഇനി വിലകൊടുത്ത് വാങ്ങണ്ട.!! | Zero cost fertilizer for Tomato Malayalam

Zero cost fertilizer for Tomato Malayalam : വിഷമടിച്ച പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങാൻ ഇന്ന് മിക്ക ആളുകൾക്കും മടിയാണ്. അതുകൊണ്ടുതന്നെ വീട്ടിൽ ചെറുതാണെങ്കിലും ഒരു ജൈവ പച്ചക്കറി തോട്ടം നട്ടു വളർത്തുക എന്നതാണ് എല്ലാവരും ചിന്തിക്കുന്ന കാര്യം. പക്ഷേ തക്കാളി പോലുള്ള ചെടികൾ വീട്ടിൽ വളർത്തുമ്പോൾ മിക്കപ്പോഴും ആവശ്യത്തിന് കായ് ഫലം ലഭിക്കാറില്ല. അതിനായി തൊടിയിൽ തന്നെ കാണുന്ന ഒരു ചെടിയുടെ ഇല ഉപയോഗിച്ചാൽ മതി. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ചെടികൾ നല്ലതുപോലെ പൂക്കാനും കായ്ക്കാനും പൊട്ടാസ്യം വളരെയധികം പ്രധാനമാണ്. കടകളിൽ നിന്നും ലഭിക്കുന്ന പൊട്ടാഷ് വളങ്ങൾ അതിനായി ഉപയോഗിക്കാമെങ്കിലും അത്യാവശ്യം നല്ല വില കൊടുത്തു വേണം അവ വാങ്ങാൻ. മാത്രമല്ല അവ ജൈവവളമായി കണക്കാക്കാനും സാധിക്കില്ല. അതിന് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇലയാണ് നമ്മുടെയെല്ലാം തൊടികളിൽ കാണുന്ന ധൃതരാഷ്ട്ര പച്ച എന്ന ചെടിയുടെ ഇല. മിക്ക വീടുകളിലെയും തൊടികളിൽ ഇവ ധാരാളം പടർന്നു പിടിച്ച് കാണാറുണ്ട്. ഇവയിൽ നല്ലതുപോലെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ഈയൊരു വളം തയ്യാറാക്കാനായി ആദ്യം തൊടിയിൽ നിന്നും ധൃതരാഷ്ട്ര പച്ചയുടെ ഇല പറിച്ച് അത് ഒരു തുണി സഞ്ചിയിൽ കെട്ടുക. ശേഷം ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് മുങ്ങുന്ന രീതിയിൽ ഒരു ചെറിയ കമ്പെടുത്ത് സഞ്ചി തൂക്കിയിടുക. ഇത് കുറച്ചു ദിവസം ഇങ്ങനെ ഇടുമ്പോൾ ഇലയിൽ നിന്നും മുഴുവൻ വളവും വെള്ളത്തിലേക്ക് ഇറങ്ങും. ശേഷം ഈ ഒരു വെള്ളം ആവശ്യമുള്ള ചെടികളുടെ ചുവട്ടിൽ എല്ലാം ഒഴിച്ച് കൊടുക്കാവുന്നതാണ്.

ഇതിന് പകരമായി ജൈവ പൊട്ടാഷ് കടയിൽ നിന്നും വാങ്ങി അത് ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുത്താലും മതി. ഇവ തന്നെ ലിക്വിഡ് രൂപത്തിലും ലഭിക്കുന്നതാണ്. ഈ രൂപത്തിലാണ് ലഭിക്കുന്നത് എങ്കിൽ 100 എം എൽ വെള്ളത്തിൽ കലക്കിയാണ് ചെടികളുടെ ചുവട്ടിൽ ഒഴിക്കേണ്ടത്. പൊട്ടാസ്യം നല്ലതുപോലെ ചെടികൾക്ക് ലഭിക്കാനായി ഉപയോഗിക്കാവുന്ന മറ്റൊന്നാണ് ജൈവ ബാക്ടീരിയയായ സ്യൂഡോമോണാസ്. ഇത്തരം വളപ്രയോഗങ്ങളിലൂടെ തക്കാളി ചെടി നിറയെ കായ ഉണ്ടാകുന്നതാണ്.വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Deepu Ponnappan

5/5 - (1 vote)