
ഗുരു മംഗള യോഗം വരുന്നു: ഈ ആറ് നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമോ?! | Guru Mangala Yoga
Guru Mangala Yoga
Guru Mangala Yoga : ജ്യോതിഷത്തിൽ വ്യാഴവും ചൊവ്വയും തമ്മിലുള്ള സംയോജനത്തെയോ പരസ്പര ദൃഷ്ടിയെയോ ഗുരു മംഗള യോഗവുമായി ബന്ധപ്പെടുത്തുന്നു. ഈ യോഗം രൂപപ്പെടുന്നതോടെ സമ്പത്ത്, ഭൂമി, ധൈര്യം, തൊഴിൽ, അധികാരം തുടങ്ങിയ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഒക്ടോബർ 18ന് തുലാം മാസം ആരംഭിക്കുന്നതോടെ ഈ യോഗത്തിന്റെ സ്വാധീനം അനുഭവപ്പെടുമെന്നാണ് പറയുന്നത്. ഭൂമി, വീട്, വാഹനം എന്നിവ സ്വന്തമാക്കാനുള്ള അവസരങ്ങളും സാമ്പത്തിക ബാധ്യതകളിൽ നിന്ന് ആശ്വാസവും ഇതുമായി ബന്ധപ്പെടുത്തി പറയുന്നു.
രോഹിണി നക്ഷത്രക്കാർക്ക് സാമ്പത്തിക പുരോഗതിക്കും പുതിയ വരുമാനസ്രോതസുകൾക്കും സാധ്യതയുണ്ടെന്നാണ് ജ്യോതിഷഫലം. തിരുവാതിരക്കാർക്ക് തൊഴിൽ രംഗത്ത് വഴിത്തിരിവുകളും വിദേശജോലി, പഠനം തുടങ്ങിയ കാര്യങ്ങളിൽ അനുകൂല സാഹചര്യങ്ങളും ഉണ്ടാകാം. മകം നക്ഷത്രക്കാർക്ക് കുടുംബസ്വത്ത്, ഭൂമി, വീട് തുടങ്ങിയ കാര്യങ്ങളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിലെയും ജോലിസ്ഥലത്തെയും തർക്കങ്ങൾ അനുകൂലമായി പരിഹരിക്കപ്പെടാനുള്ള സാധ്യതയും പറയുന്നുണ്ട്.
അത്തം നക്ഷത്രക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ജോലി, ബിസിനസ് മേഖലകളിൽ നേട്ടങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. അനിഴം നക്ഷത്രക്കാർക്ക് ഭൂമി, വീട്, ഫ്ലാറ്റ്, വാഹനം തുടങ്ങിയ ആഗ്രഹങ്ങൾ സഫലമാകാനുള്ള സാഹചര്യം ഉണ്ടാകാമെന്നും വിദേശജോലി, യാത്ര എന്നിവയിൽ അവസരങ്ങൾ ലഭിക്കാമെന്നും പറയുന്നു. തിരുവോണം നക്ഷത്രക്കാർക്ക് മുടങ്ങിക്കിടന്ന പദ്ധതികൾ വീണ്ടും മുന്നോട്ട് പോകാനും പുതിയ ജോലി, കുടുംബസ്വത്ത് സംബന്ധമായ പരിഹാരങ്ങൾ എന്നിവ ലഭിക്കാനും സാധ്യതയുണ്ട്.
ഗുരു മംഗള യോഗവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യ ഭജനവും വ്യാഴാഴ്ച വിഷ്ണു സഹസ്രനാമ ജപവും ചെയ്യുന്നത് ജ്യോതിഷപരമായ പരിഹാരമായി കണക്കാക്കുന്നു. കോപവും അഹങ്കാരവും നിയന്ത്രിച്ച് വിനയത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും നെയ്‌വിളക്ക് സമർപ്പിച്ച് പ്രാർത്ഥിക്കാമെന്നും പറയപ്പെടുന്നു. ഈ ഫലങ്ങൾ ജ്യോതിഷപരമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്; വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Credit : നമ്പ്യാട്ട് മന കാഞ്ചീപുരം