Aloe Vera For Money : ഒരു വീട് നിർമ്മിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് വാസ്തു നോക്കുന്ന പതിവ് മിക്ക സ്ഥലങ്ങളിലും ഉള്ളതാണ്. വാസ്തു വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ മാത്രമല്ല ചുറ്റുപാടും വളർത്തുന്ന ചെടികൾ ആയിട്ടുപോലും ബന്ധപ്പെട്ട് കിടക്കുന്നു. അത്തരത്തിൽ വാസ്തുവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഒരു ചെടിയാണ് കറ്റാർവാഴ. വീടിന്റെ ഏത് ഭാഗത്ത് കറ്റാർവാഴ നടുമ്പോഴാണ് കൂടുതൽ ഐശ്വര്യം വന്നുചേരുക എന്നതിനെപ്പറ്റി വിശദമായി മനസ്സിലാക്കാം.
പല രാജ്യങ്ങളിലും ഗ്രീക്ക് ആസ്ട്രോളജിയിൽ ഉൾപ്പെടെ ഇത്തരം ചെടികൾ വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നതായി പറയപ്പെടുന്നു. ഒരു വീട്ടിലേക്ക് ഏറ്റവും കൂടുതൽ ഐശ്വര്യം കൊണ്ടു വരുന്ന ഭാഗമായി പറയപ്പെടുന്നത് പ്രധാന വാതിലാണ്. അതുവഴിയാണ് എല്ലാ കാര്യങ്ങൾക്കും വീട്ടിലുള്ളവർ സഞ്ചരിക്കുന്നതും വീട്ടിലേക്കുള്ള ഐശ്വര്യങ്ങൾ കടന്ന് വരുന്നതും. അതുകൊണ്ടു തന്നെ കറ്റാർവാഴ നടുമ്പോൾ പ്രധാന വാതിലിൽ നിന്നും കാണാൻ സാധിക്കുന്ന ഇടത്ത് നടുന്നതാണ് ഏറ്റവും അനുയോജ്യം.
അതുവഴി ആ വീട്ടിൽ ഐശ്വര്യവും സമ്പത്തും സമ്പൽസമൃദ്ധിയും നിറഞ്ഞ് നിൽക്കുന്നതാണ്. അതേ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പ്രധാന വാതിലിനോട് അഭിമുഖമായി ഒരു കാരണവശാലും കറ്റാർവാഴ നടാൻ പാടുള്ളതല്ല. കാരണം പ്രധാന വാതിലിന് അഭിമുഖമായി നടേണ്ടത് തുളസി ചെടിയാണ്. അതു കൊണ്ടാണ് പണ്ടു കാലങ്ങളിൽ നമ്മുടെ വീടിന്റെ മുൻവശങ്ങളിലായി തുളസിത്തറ നിർമ്മിച്ചിരുന്നത്.
വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗങ്ങളിൽ രണ്ടു വശത്തുമായി കറ്റാർവാഴ നട്ടു പിടിപ്പിക്കാം. അതുപോലെ വീടിനോട് ചേർന്ന് കറ്റാർവാഴ നടാൻ ഏറ്റവും അനുയോജ്യമായ മറ്റൊരു സ്ഥലമാണ് തെക്ക് കിഴക്ക് മൂല. ഈയൊരു ഭാഗത്ത് കറ്റാർവാഴ നട്ടു പിടിപ്പിക്കുകയാണെങ്കിൽ നമ്മളെ തേടി ഒരുപാട് സന്തോഷങ്ങൾ വന്നു ചേരുന്നതിന്റെ സൂചനയായി അത് കണക്കാക്കാം. കറ്റാർവാഴ വീട്ടിൽ നട്ടു വളർത്തുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വാസ്തു സംബന്ധമായ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : ക്ഷേത്ര പുരാണം