Benefits of Jamun Fruit : ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിൻറെ നിറം ആണ്. ഞാവൽപ്പഴം കഴിച്ചാൽ കഴിക്കുന്നവരുടെ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറം ആകുന്നു എന്ന ഒറ്റ ദോഷം മാത്രമേ ഞാവൽപ്പഴത്തിന് ഉള്ളൂ. ബാക്കി 99 ഗുണങ്ങളാണ്. ഞാവൽ മരത്തിൻറെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാംതന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്.
പ്രമേഹം കുറയ്ക്കാൻ ഞാവൽ കുരുവിന് അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത് ആകട്ടെ പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം ധാരാളം മൂത്രം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു. ആർശസ്, വയറുകടി, വിളർച്ച എന്നിവയ്ക്ക് ഞാവൽപ്പഴം കഴിക്കുന്നത് ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവൽ തൊലിക്കഷായം നല്ലതാണെന്ന് ആയുർവേദം പറയുന്നു.
ഞാവൽ പഴത്തിൽ ജീവകം എ, ജീവകം സി, പ്രോട്ടീൻ, ഫോസ്ഫറസ്, കാൽസ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വൈൻ ഉണ്ടാക്കാനും ഞാവൽ പഴം നല്ലതാണ്. എന്തായാലും ഇത്രയേറെ ഗുണങ്ങൾ ഉള്ളപ്പോൾ ഞാവൽപഴം കഴിക്കാതിരിക്കണ്ടല്ലോ.. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Credit : MALAYALAM TASTY WORLD
Jamun Fruit Benefits: 10 Amazing Health Benefits of Indian Blackberry
- Rich in Antioxidants: Contains anthocyanins and other protective plant compounds.
- Blood Sugar Support: Contains fiber and plant compounds being studied for blood sugar effects.
- Digestive Health: Dietary fiber supports healthy digestion.
- Heart Health: Provides potassium and antioxidants that support overall health.
- Immune Support: Contains vitamin C and other nutrients.
- Healthy Skin: Antioxidants help protect cells from oxidative stress.
- Weight Management: A low-calorie fruit that can fit into a balanced diet.
- Gut Health: Its natural fiber supports bowel regularity.
- Iron Content: Provides small amounts of iron and other minerals.
- Hydration: Its water content helps contribute to daily fluid intake.