എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് വീടുകളിൽ നല്ലൊരു കിടിലം ഗാർഡൻ ഉണ്ടാക്കി എടുക്കുക എന്നുള്ളത്. അങ്ങനെ ഉണ്ടാക്കിയെടുക്കുവാൻ ആയി നമുക്ക് പറ്റുന്ന ഒരു നാച്ചുറൽ ഫെർട്ടിലൈസർ നെ കുറിച്ച് പരിചയപ്പെടാം. രണ്ടു ചേരുവ കൊണ്ട് നിർമ്മിച്ച എടുക്കാവുന്ന ഒരു കിടിലൻ ഫെർട്ടിലൈസർ ആണിത്. കൂടാതെ നമുക്കും പരിസ്ഥിതിക്കും ഒട്ടുംതന്നെ ദോഷം ചെയ്യാത്ത സീറോ കോസ്റ്റിൽ നിർമ്മിച്ചെടുക്കുന്ന ഒരു വളം ആണ് ഇത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.
ഇതിനായി നമുക്ക് വേണ്ട മെയിൻ ചേരുകയാണ് പനി ക്കൂർക്ക. പനിക്കൂർക്കയുടെ ഗുണങ്ങൾ എത്ര പറഞ്ഞാലും തീരാത്ത ഒന്നാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ആന്റി ബാക്ടീരിയൽ സവിശേഷതകൾ അടങ്ങിയിട്ടുള്ള ഒരു ചെടിയാണ് പനിക്കൂർക്ക. അധികം പരിചരണം ഒന്നും കൊടുക്കാതെ തന്നെ വളർന്നു വരുന്ന ഒരു ചെടിയും കൂടിയാണ് പനിക്കൂർക്ക. ഒരു പിടി പനിക്കൂർക്കയില പറിച്ചെടുത്ത് അതിനുശേഷം
ഒരു സവോള കൂടി ഇട്ട് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. അതിനു ശേഷം നല്ല ഒരു അരിപ്പ കൊണ്ട് നല്ലതുപോലെ ഒരു പാത്രത്തിലേക്ക് ഇവ അരിച്ചുമാറ്റി എടുക്കുക. കൂടാതെ ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ചിട്ട് ആണ് ഇവയെ ഒന്നു നേർപ്പിച്ച് എടുക്കുന്നത്. നേർപ്പിച്ച അതിനുശേഷം ഇവ ഒരു സ്പ്രേ ബോട്ടിൽ ലേക്ക് മാറ്റി കൊടുക്കുക. ചെടിയുടെ ഇലയുടെ അടിയിലും തണ്ടുകളിലും ഇവർ നല്ലതുപോലെ
സ്പ്രേ ചെയ്തു കൊടുക്കുക. ഒരു ചെടിയിൽ ഇവ തളിച്ച് അതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞെങ്കിൽ മാത്രമേ ഇവ യിലേക്ക് വെള്ളമൊഴിച്ചു കൊടുക്കാൻ പാടുള്ളൂ. ഈ ഒരു ഫെർട്ടിലൈസർ ഉപയോഗിക്കുന്ന തിലൂടെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. Best Natural Method For Plant Growth.. Video Credits : Naughty Nutmeg