ഇത് കണ്ടാൽ ഇനി ആരും പപ്പടം കഴിക്കില്ല! പപ്പടം കഴിക്കുന്നവർ ഇനിയും ഇത് കാണാതെ പോകരുതേ സൂക്ഷിക്കുക!! | Check Original Papadam

Check Original Papadam

Check Original Papadam : പപ്പടം കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. പപ്പടം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല എന്ന് വേണം പറയുവാൻ. സദ്യയിൽ ഒഴുച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. പുട്ട് – പപ്പടം, ഉപ്പുമാവ് – പപ്പടം, പായസം – പപ്പടം, സദ്യ – പപ്പടം എന്നിങ്ങനെ നിരവധി കോമ്പൊയാണ്. ഇന്ന് പലർക്കും പപ്പടം ഇല്ലാതെ ഭക്ഷണം കഴിക്കാൻ പറ്റാതെയായിരിക്കുന്നു.

മിക്കവാറും കടകളിൽ നിന്നായിരിക്കും പപ്പടം വാങ്ങാറുണ്ടാകുക. വീട്ടിൽ വളരെ കുറച്ചുപേർ മാത്രമേ പപ്പടം ഉണ്ടാക്കുന്നുള്ളൂ.. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന പപ്പടം നല്ലതാണോ ചീത്തയാണോ എന്ന് അറിയാതെയാണ് പപ്പടം വറുത്ത് കഴിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന പപ്പടം നല്ലതോ ചീത്തയോ എന്ന് കണ്ടുപിടിക്കാനുള്ള വിദ്യയാണ് നമ്മൾ ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്കിത് കണ്ടുപിടിക്കാവുന്നതാണ്. അതിനായി ആദ്യം വെത്യസ്ത സ്ഥലങ്ങളിൽ നിന്നും വാങ്ങിയിട്ടുള്ള പപ്പടങ്ങൾ ഓരോന്നും ഓരോ പ്ലേറ്റിൽ എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ഏകദേശം 5 മിനിറ്റ് കഴിഞ്ഞ ശേഷം ഓരോ പപ്പടവും കൈകൊണ്ട് എടുത്തു നോക്കുക. നല്ല പപ്പടമാണെങ്കിൽ അത് എടുക്കുമ്പോൾ തന്നെ

പൊട്ടി പൊട്ടി വരുന്നത് കാണാം. നല്ലരീതിയിൽ മാവ് തയ്യാറക്കിയതുകൊണ്ടാണ് ഇത് പൊട്ടി പോരുന്നത്. ചീത്ത പപ്പടമാണെങ്കിൽ അത് പൊട്ടാതെ അതുപോലെ തന്നെ ഉണ്ടാകും. ഇത്തരത്തിൽ ഉണ്ടാക്കുന്ന പപ്പടത്തിൽ ഒരുപാട് മായങ്ങൾ ചേർത്തിട്ടുണ്ടാകും. അലക്കുകാരവും എൻജിൻ ഓയിലും മറ്റു കെമിക്കലുകളൊക്കെ ചേർത്തായിരിക്കും ഇത്തരം പപ്പടങ്ങൾ ഉണ്ടാകുന്നത്. Video credit: Mammy’s Kitchen