ഡിഷ് വാഷും ഉപ്പും ശരിക്കും ഞെട്ടിച്ചു! ഈ ഒരു സൂത്രം ചെയ്താൽ മതി വീട് മുഴുവൻ ഇനി വെട്ടിതിളങ്ങും ഉറപ്പ്!! | Dishwash Salt Kitchen Tips
Dishwash Salt Kitchen Tips
Dishwash Salt Kitchen Tips : നമ്മുടെയെല്ലാം വീടുകളിൽ കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നായിരിക്കും ക്ലീനിങ്. പ്രത്യേകിച്ച് അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങൾ വൃത്തിയാക്കിയെടുക്കാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നിരുന്നാൽ പോലും മിക്കപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലപ്പോഴും നമ്മളെക്കൊണ്ട് സാധിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ അധികം മെനക്കെടാതെ തന്നെ
അടുക്കള, ബാത്റൂം എന്നിവിടങ്ങളിലെല്ലാം ക്ലീൻ ചെയ്യാനായി തയ്യാറാക്കാവുന്ന ഒരു സൊലൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു സൊലൂഷൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ അടുക്കളയിൽ ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിഡ് ആണ്. ആദ്യം തന്നെ ഒരു പാക്കറ്റ് അളവിൽ ഡിഷ് വാഷ് ലിക്വിഡ് ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഒരു കൈപ്പിടി അളവിൽ ഉപ്പു കൂടി ചേർത്തു കൊടുക്കുക.
കല്ലുപ്പ് അല്ലെങ്കിൽ സാധാരണ ഉപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഈയൊരു ലിക്വിഡ് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. അതിലേക്ക് വെള്ളം കുറേശ്ശെയായി ഒഴിച്ച് നേർപ്പിച്ച് എടുക്കണം. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി അടുക്കളയിലെ സിങ്ക്, വാഷ് ബേസിൻ എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. കൂടാതെ ബാത്റൂമിലെ പൈപ്പുകളിൽ ഈയൊരു ലിക്വിഡ് അപ്ലൈ ചെയ്ത ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി ഇടുക. പിന്നീട് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വെള്ളമൊഴിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്.
അതുപോലെ സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ ചാർജറിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ഈ ഒരു ലിക്വിഡ് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. അതിനായി അല്പം ലിക്വിഡ് ഒരു തുണിയിൽ ആക്കിയ ശേഷം കേബിളിന്റെ മുകളിലൂടെ തുടച്ചെടുത്താൽ മാത്രം മതിയാകും. അടുക്കളയിൽ പൊടികളെല്ലാം ഇട്ടുവയ്ക്കുന്ന പാത്രങ്ങളും ഈയൊരു രീതിയിൽ വൃത്തിയാക്കി എടുക്കാം. അതിനായി പാത്രം എയർ ടൈറ്റ് ആകുന്ന രീതിയിൽ അടച്ചുവയ്ക്കുക. അതിനു മുകളിലൂടെ തുണിയിൽ അല്പം ലിക്വിഡ് സ്പ്രെഡ് ചെയ്ത് തുടച്ചെടുക്കുകയാണെങ്കിൽ ചെറിയ പൊടികളെല്ലാം എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : ameen jasfamily