ദോശ മാവ് ഇതുപോലെ ഒന്ന് അരച്ച് വെച്ചു നോക്കൂ! ഇനി രണ്ടാഴ്ച്ച കഴിഞ്ഞാലും നല്ല പുളിക്കാത്ത സോഫ്റ്റ് ദോശ ഉണ്ടാക്കി എടുക്കാം!! | Dosa Batter 3 Tips
Dosa Batter 3 Tips
Dosa Batter 3 Tips : വീട്ടിൽ ദോശ ഉണ്ടാക്കുമ്പോൾ ചില ദിവസങ്ങളിൽ നല്ല മൊരിഞ്ഞ ദോശ കിട്ടും, ചിലപ്പോൾ മാവ് ചട്ടിയിൽ ഒട്ടിപ്പിടിക്കുകയും ദോശ ശരിയായി പരത്താൻ കഴിയാതിരിക്കുകയും ചെയ്യും. മാവ് എങ്ങനെ അരയ്ക്കുന്നു, എത്ര നേരം പുളിക്കാൻ വയ്ക്കുന്നു, ചൂട് എത്രയാണെന്നൊക്കെ ദോശയുടെ രുചിയെയും ഭംഗിയെയും ബാധിക്കും. ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ നല്ല ദോശ എളുപ്പത്തിൽ ഉണ്ടാക്കാം. കടയിലെ സോഫ്റ്റ് ദോശ മാവിൻറെ രഹസ്യം ഇതാണ്! ദോശമാവ് പുളിയ്ക്കാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശ മാവ് ഇങ്ങനെ അരച്ചു വെച്ചാൽ രണ്ടാഴ്ച്ച വരെ ഇരിക്കും.
രണ്ടാഴ്ച്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാം. കിടിലൻ 3 ടിപ്പുകൾ. രാവിലെ ബ്രേക്ക്ഫാസ്റ്റ് നു അതുപോലെ 4മണിക്ക് പലഹാരം ആയിട്ടും ദോശ ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല. ദോശ മാവ് രണ്ടാഴ്ച വരെ എങ്ങനെ പുളിക്കാതെ സൂക്ഷിച്ച് വെക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. സാധാരണ ദോശമാവ് ഉണ്ടാക്കി രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ പിന്നെ ദോശ ഉണ്ടാകുമ്പോൾ നല്ലതു പോലെ പുളിച്ച കട്ടിയായി അവ കഴിക്കാൻ പറ്റാതെ വരുന്നു. അതുകൊണ്ടു തന്നെ മിക്ക വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തിനു മുകളിൽ മാവ് തയ്യാറാക്കി മാറ്റി വെക്കാറില്ല.
ദോശമാവ് തയ്യാറാക്കാനായി 3 ഗ്ലാസ് പച്ചരി എടുത്തതിനുശേഷം അതിലേക്ക് രണ്ട് സ്പൂൺ ഉലുവ കൂടി ചേർക്കുക. ഉലുവ ചേർക്കുന്നത് കൊണ്ട് തന്നെ ദോശ മാവ് പെട്ടെന്ന് പുളിച്ചു പോകാതെ ഇരിക്കുന്നത് ആയിരിക്കും. എന്നിട്ട് ഒന്നര ഗ്ലാസ് ഉഴുന്നു കൂടി എടുത്തു ഇവ രണ്ടും നല്ലതുപോലെ കഴുകി കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ ആയി മാറ്റിവയ്ക്കുക. മൂന്നുമണിക്കൂർ ഫ്രിഡ്ജിലും രണ്ടുമണിക്കൂർ പുറത്തുവച്ച് കുതിർത്ത് എടുക്കുകയാണെങ്കിൽ മിക്സി ചൂടാകാതെ ഇരിക്കുകയും അതുമൂലം മാവ് പെട്ടെന്ന് പുളിച്ചു പോകാതെ ഇരിക്കുകയും ചെയ്യുന്നു. കുതിർക്കാൻ ആയി വച്ച വെള്ളത്തിൽ തന്നെ ഉഴുന്ന് അരച്ചെടുക്കുകയും പച്ചരി അരയ്ക്കുമ്പോൾ കുറച്ചു തണുത്ത വെള്ളം ഒഴിക്കുന്നതും നല്ലതാണ്.
കാരണം മിക്സി ചൂടാകുന്നതിലൂടെ മാവ് ചൂടാവുകയും അതുമൂലം മാവ് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് പുളിച്ചു പോവുകയും കട്ടിയാവുകയും ചെയ്യുന്നു. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഉഴുന്ന് നന്നായി അരച്ചാൽ ദോശയ്ക്ക് നല്ല മൃദുത്വം ലഭിക്കും. മാവ് ഉപയോഗിക്കുന്നതിന് മുമ്പ് കട്ടി നോക്കി ആവശ്യത്തിന് വെള്ളം മാത്രം ചേർക്കുക. ദോശ ചുടുമ്പോൾ ചട്ടിയുടെ ചൂട് വളരെ കൂടാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ്. Dosa Batter Tips Video Credits : Resmees Curry World
Dosa Batter Tips: 10 Easy Secrets for Crispy and Golden Dosas
- Choose the Right Rice: Use a good-quality dosa rice or idli rice for a soft texture.
- Add Urad Dal: Use the right proportion of urad dal to get a smooth, well-fermented batter.
- Include Fenugreek Seeds: Add a small amount of fenugreek seeds while soaking for better fermentation.
- Soak Separately: Soak rice and urad dal separately for 4–6 hours.
- Grind Smoothly: Grind urad dal until fluffy and rice until slightly grainy.
- Mix Thoroughly: Combine both batters evenly for consistent fermentation.
- Ferment Properly: Keep the batter in a warm place until it rises and develops bubbles.
- Adjust Consistency: Add a little water to make the batter pourable but not too thin.
- Heat the Tawa: Make sure the dosa pan is properly heated before spreading the batter.
- Spread Thinly: Pour a ladle of batter and spread in circular motions for crispy, golden dosas.