Easy Get Rid of Housefly : വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് കഠിനമായ ജോലികളെല്ലാം എളുപ്പത്തിൽ ചെയ്തെടുക്കാനായി നമ്മൾ പരീക്ഷിച്ചു നോക്കുന്ന പല ടിപ്പുകളും വിജയിക്കാറില്ല എന്നതാണ് സത്യം. എന്നാൽ തീർച്ചയായും അടുക്കള ജോലികളിലും മറ്റും ഏറെ ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ വെളുത്തുള്ളി. പ്രത്യേകിച്ച് മസാലക്കറികളും മറ്റും ഉണ്ടാക്കുമ്പോൾ വെളുത്തുള്ളി പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം വെളുത്തുള്ളി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ അവ അല്ലികളാക്കി അടർത്തിയെടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് അതിൽ നല്ല രീതിയിൽ പ്രസ്സ് ചെയ്തു കൊടുക്കുക. ശേഷം വെളുത്തുള്ളിയുടെ സൈഡ് ഭാഗങ്ങളിൽ വരയിട്ട ശേഷം അടർത്തിയെടുക്കുകയാണെങ്കിൽ
എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കുന്നതാണ്. കടകളിൽ നിന്നും ക്യാബേജ് വാങ്ങിക്കൊണ്ടു വരുമ്പോൾ അവ പെട്ടെന്ന് ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് കളയേണ്ട അവസ്ഥ വരാറുണ്ട്. എന്നാൽ കാബേജ് വാങ്ങിക്കൊണ്ടു വരുമ്പോൾ തന്നെ അതിന്റെ പുറത്തുള്ള രണ്ടു മൂന്ന് ലെയറുകൾ കളഞ്ഞതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ കാലം കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. പഴങ്ങളുടെ സീസണായാൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള ഒരു പ്രശ്നമാണ് ഈച്ച.
ഇവയെ കൃത്യമായി തുരത്തിയില്ല എങ്കിൽ പിന്നീട് പലരീതിയിലുള്ള അസുഖങ്ങളും പടർത്തുന്നതിന് കാരണമായേക്കാം. ഈച്ച ശല്യം പാടെ ഒഴിവാക്കാനായി ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് കാൽ കപ്പ് അളവിൽ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ഗ്ലാസിന്റെ ഏറ്റവും മുകളിലായി അല്പം ശർക്കര തടവി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈച്ച ശർക്കരയുടെ ഭാഗത്ത് പൊതിയുകയും പിന്നീട് അവ വിനാഗിരിയിൽ വീണ് ചാവുകയും ചെയ്യുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : ameen jasfamily